UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വീണ്ടും മിസൈല്‍ പരീക്ഷണം നടത്തി ഉത്തരകൊറിയ; പരാജയമെന്ന് യുഎസ്

മിസൈല്‍ ഉത്തരകൊറിയയുടെ അധികാര പരിധി വിട്ടുപോകുന്നതിന് മുമ്പ് തന്നെ തകര്‍ന്ന് വീഴുകയായിരുന്നു

അമേരിക്കയുമായി യുദ്ധസമാന സാഹചര്യം നിലനില്‍ക്കെ ഉത്തര കൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തിയെന്ന് യുഎസ് സെക്രട്ടറി. ശനിയാഴ്ച രാവിലെ (പ്രാദേശിക സമയം) ഉത്തര കൊറിയ മധ്യദൂര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തിയെന്ന് അറിയിച്ച യുഎസ് സെക്രട്ടറി റെക്‌സ് ടില്ലര്‍സണ്‍ പരീക്ഷണം പരാജയമാണെന്നും വ്യക്തമാക്കി.

ഉത്തര കൊറിയയുമായുള്ള പ്രശ്‌നം ‘വലിയ സംഘര്‍ഷത്തിലെത്തിയേക്കാമെന്നും സൈനിക നടപടിയില്‍ കലാശിച്ചേക്കാമെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. പരീക്ഷണത്തെക്കുറിച്ച് ട്രംപ് ട്വിറ്ററില്‍ കുറിച്ചത്-‘പരാജയമായിരുന്നുവെങ്കിലും മിസൈല്‍ പരീക്ഷണത്തിലൂടെ ഉത്തര കൊറിയ ചൈനയുടെ ബഹുമാന്യനായ പ്രസിഡന്റിനെ കൂടിയുമാണ് അനാദരിച്ചത്. മോശമായ നടപടിയായി പോയി’ എന്നാണ്.

യുഎസ് പെസഫിക്ക് കമാന്‍ഡ് പറയുന്നത് രാവിലെ 05.03-ന് പുക്ക്ചാങ് എയര്‍ഫീല്‍ഡില്‍ നിന്ന് വിക്ഷേപിച്ച മിസൈല്‍ ഉത്തരകൊറിയയുടെ അധികാര പരിധി വിട്ടുപോകുന്നതിന് മുമ്പ് തന്നെ തകര്‍ന്ന് വീഴുകയായിരുന്നു എന്നാണ്. തകര്‍ന്ന മിസൈലിന്റെ ഒരു ഭാഗം 35 കിലോമീറ്റനുള്ളില്‍ തന്നെയാണ് വീണതെന്നും പറയുന്നു. കാര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് വൈറ്റ് ഹൗസ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍