UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പിണറായിയെ കണ്ടതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് കമല്‍ ഹാസന്‍

പിണറായി വിജയനില്‍ നിന്നും തനിക്ക് ധാരാളം പഠിക്കാനുണ്ടെന്നും കമല്‍ ഹാസന്‍

കേരള മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് നടന്‍ കമല്‍ ഹാസന്‍. പിണറായിയുമായുള്ള കൂടിക്കാഴ്ച ഒരു പഠനാവസരമാണെന്നും കമല്‍ പറയുന്നു. പിണറായി വിജയന്റെ അനുഭവങ്ങള്‍ മനസിലാക്കാനുള്ള സന്ദര്‍ഭമാണിത്. കഴിഞ്ഞ ഓണത്തിനും ഇവിടേക്ക് വരാനിരുന്നതാണെന്നും കമല്‍ വ്യക്തമാക്കി.

തമിഴ്‌നാട് സര്‍ക്കാരിനെതിരെ സമൂഹമാധ്യമങ്ങളില്‍ തുറന്ന പോരിന് ഇറങ്ങിയിരിക്കുന്ന കമല്‍ അടുത്തിടെ രാഷ്ട്രീയ ചര്‍ച്ചകളില്‍ സജീവമാണ്. സര്‍ക്കാരിന്റെ അഴിമതിയെ തുറന്നുകാട്ടാന്‍ അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. മന്ത്രിമാരെക്കാള്‍ വലുത് ജനങ്ങളാണെ്‌നന് മനസിലാക്കണമെന്നും ആവശ്യപ്പെട്ടു.

സിപിഎമ്മില്‍ ചേരുന്നതായ സൂചനകള്‍ നേരത്തെ കമല്‍ നല്‍കിയിരുന്നു. ഞാന്‍ പോരാളിയാണെന്നും മനസുവച്ചാല്‍ ഞാന്‍ നായകനാകുമെന്നുമാണ് കമല്‍ ട്വിറ്ററില്‍ കുറിച്ചത്. ആദരവ് കാണിക്കുന്നെന്ന് കരുതി നട്ടെല്ല് വളയ്ക്കുകയാണെന്ന് കരുതരുതെന്നും തോറ്റാലും മരിച്ചാലും താനൊരു പോരാളിയാണെന്നും കമല്‍ ട്വീറ്റ് ചെയ്തു. വരൂ സഖാക്കളെ എന്നോടൊപ്പം എന്നും കമല്‍ ആഹ്വാനം ചെയ്യുന്നു. രാഷ്ട്രീയത്തിലിറങ്ങാന്‍ എഐഎഡിഎംകെ നേതാക്കള്‍ വെല്ലുവിളിച്ചതിന് പിന്നാലെയായിരുന്നു ഇത്. ഇന്ന് ക്ലിഫ് ഹൗസിലെത്തിയ കമല്‍ ഹാസന്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനുമൊപ്പം ഓണസദ്യ ഉണ്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍