UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള നവരത്‌ന പതക്കം കാണാതായി

വിശേഷ ദിവസങ്ങളില്‍ പ്രധാന ശ്രീകൃഷ്ണ വിഗ്രഹത്തിന് ചാര്‍ത്തുന്ന ആഭരണമാണ് കാണാതായിരിക്കുന്നത്

അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള തിരുവാഭരണം  കാണാതായി. വിശേഷ ദിവസങ്ങളില്‍ പ്രധാന ശ്രീകൃഷ്ണ വിഗ്രഹത്തിന് ചാര്‍ത്തുന്ന നവരത്‌ന പതക്കമാണ് കാണാതായിരിക്കുന്നത്. പതക്കം നഷ്ടപ്പെട്ടതായി ദേവസ്വം കമ്മീഷണര്‍ സ്ഥിരീകരിച്ചു. നവരത്‌ന പതക്കത്തിന്റെ ഒരുഭാഗമാണ് നഷ്ടപ്പെട്ടിരിക്കുന്നത്.

വിഷു ദിനത്തില്‍ വിഗ്രഹത്തില്‍ ചാര്‍ത്തനായി തിരുവാഭരണങ്ങള്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മേല്‍ശാന്തിയെ ഏല്‍പ്പിച്ചിരുന്നു. തിരുവാഭരണങ്ങള്‍ തിരികെ സ്‌ട്രോങ് റൂമില്‍ വയ്ക്കുന്നതിനായി നല്‍കിയപ്പോഴാണ് പതക്കത്തിന്റെ ഒരു ഭാഗം നഷ്ടപ്പെട്ടതായി കാണുന്നത്.

നവരത്‌നങ്ങള്‍ പതിച്ച മുഖം, മാറ്, മാല എന്നിവയായിരുന്നു വിഷുവിന് ചാര്‍ത്താനായി മേല്‍ശാന്തിയെ ഏല്‍പ്പിച്ചത്. പതക്കം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ക്ഷേത്രത്തിനുള്ളിലും ആഭരണം മുമ്പ് ഇരുന്ന സ്‌ട്രോങ് റൂമിലും തിരച്ചില്‍ നടക്കുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍