UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തലസ്ഥാനത്തെ ലഹരി മാഫിയയെ ലക്ഷ്യമിട്ടുള്ള ‘ഓപ്പറേഷന്‍ ബോള്‍ട്ടി’ന്റെ ആദ്യ ദിനം അറസ്റ്റിലായത് 422 പേര്‍

നഗരത്തില്‍ മാത്രം വിവിധയിടങ്ങളിലായി 241 റെയ്ഡാണ് നടത്തിയത്. 1250 ഓളം വാഹനങ്ങളും പോലീസ് പരിശോധിച്ചു.

തലസ്ഥാനത്തെ ലഹരി മാഫിയയെ ലക്ഷ്യമിട്ടുള്ള ‘ഓപ്പറേഷന്‍ ബോള്‍ട്ടി’ന്റെ ആദ്യ ദിനം അറസ്റ്റിലായത് 422 പേര്‍. തിരുവനന്തപുരം നഗരത്തില്‍ കൊലപാതകങ്ങളും അക്രമങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തിന് പ്രധാന കാരണം കഞ്ചാവ്, മയക്കമുരുന്ന് തുടങ്ങിയ ലഹരി മരുന്നുകളുടെ ഉപയോഗമാണ്. ‘ഓപ്പറേഷന്‍ ബോള്‍ട്ട്’ എന്ന പേരില്‍ എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലാണ് ജില്ലയിലെ പരിശോധന പുരോഗമിക്കുന്നത്.

ഇന്നലെ നഗരത്തില്‍ മാത്രം വിവിധയിടങ്ങളിലായി 241 റെയ്ഡാണ് നടത്തിയത്. 1250 ഓളം വാഹനങ്ങളും പോലീസ് പരിശോധിച്ചു. പോലീസ് സ്വമേധയാ എടുത്ത 292 കേസുകളിലായി 292 പേരെയും, വാറണ്ട് കേസിലെ പ്രതികളായ 68 പേരെയും സിറ്റി പോലീസിന് കീഴിലെ 41 സ്റ്റേഷന്‍ പരിധികളില്‍ നിന്നായി അറസ്റ്റ് ചെയ്തു. രാത്രി വൈകിയും സിറ്റി പോലീസ് കമ്മീഷണര്‍ കെ സഞ്ജയ് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.

പരസ്യമായി മദ്യപാനം നടത്തുക, പരസ്യമായി കഞ്ചാവുള്‍പ്പടെയുള്ള ലഹരിമരുന്നുകള്‍ ഉപയോഗിക്കുക, മദ്യപിച്ച് വാഹനം ഓടിക്കുക തുടങ്ങിയവരേയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വരും ദിവസങ്ങളില്‍, സംഘങ്ങളായി ചേര്‍ന്ന് ലഹരി ഉപയോഗിക്കുന്നവര്‍, ഈ സംഘങ്ങള്‍ ഒത്തു ചേരുന്ന സ്ഥിരം ഇടങ്ങള്‍ എന്നിവയും പരിശോധിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ വിശദമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍