UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തിരുവനന്തപുരം വിമാനത്താവളത്തില്‍ പൈലറ്റിന്റെ പിഴവ് മൂലം സംഭവിച്ചേക്കാമായിരുന്ന വന്‍ദുരന്തം ഒഴിവായത് സെക്കന്റുകളുടെ വ്യത്യാസത്തില്‍

ഷാര്‍ജയില്‍ നിന്നുള്ള എയര്‍അറേബ്യയുടെ വിമാനം ലാന്‍ഡിങ്ങിനായി തയ്യാറെടുക്കുമ്പോള്‍ എയര്‍ ട്രാഫിക് കണ്‍ട്രോളറുടെ നിര്‍ദ്ദേശം ശ്രദ്ധിക്കാതെ പൈലറ്റ് ദുബായിലേക്കുള്ള വിമാനവുമായി റണ്‍വേയിലേക്ക് പ്രവേശിക്കുകയായിരുന്നു.

തിരുവനന്തപുരം വിമാനത്താവളത്തില്‍ പൈലറ്റിന്റെ പിഴവ് മൂലം സംഭവിച്ചേക്കാമായിരുന്ന വന്‍ദുരന്തം ഒഴിവായത് നിമിഷങ്ങളുടെ വ്യത്യാസത്തില്‍. ഇന്നലെ പുലര്‍ച്ചെ 3.30ന് പൈലറ്റിന്റെ അശ്രദ്ധകാരണം വിമാനം തമ്മില്‍ കൂട്ടിയിടിച്ച് വന്‍ അപകടത്തിന് സാധ്യതയുണ്ടായിരുന്നുവെങ്കിലും ലാന്‍ഡ് ചെയ്യാന്‍ ഒരുങ്ങിയ വിമാനത്തിന്റെ പൈലറ്റ് നിര്‍ദ്ദേശം ശ്രദ്ധിച്ചത് ദുരന്തം ഒഴിവാക്കാനായി.

ഷാര്‍ജയില്‍ നിന്നുള്ള എയര്‍അറേബ്യയുടെ വിമാനം ലാന്‍ഡിങ്ങിനായി തയ്യാറെടുക്കുമ്പോള്‍ എയര്‍ ട്രാഫിക് കണ്‍ട്രോളറുടെ നിര്‍ദ്ദേശം ശ്രദ്ധിക്കാതെ പൈലറ്റ് ദുബായിലേക്കുള്ള വിമാനവുമായി റണ്‍വേയിലേക്ക് പ്രവേശിക്കുകയായിരുന്നു. ഇരുവിമാനങ്ങളും കൂട്ടിയിടിക്കുമെന്ന് മനസ്സിലാക്കിയ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ എയര്‍ അറേബ്യയുടെ പൈലറ്റിനോട് വിമാനം ലാന്‍ഡ് ചെയ്യരുതെന്ന് നിര്‍ദ്ദേശം നല്‍കി.

എയര്‍ അറേബ്യ പൈലറ്റ് നിര്‍ദ്ദേശം പാലിച്ചത് കൊണ്ട് സെക്കന്റുകളുടെ വ്യത്യാസത്തില്‍ വന്‍ അപകടം ഒഴിവായി. അധികൃതര്‍ ദുബായ് വിമനത്തിന്റെ പൈലറ്റിനെതിരെയും സംഭവത്തെപ്പറ്റിയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Representative image

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍