UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പൂവാര്‍ കൊലപാതകം: യുവതിയെ സൈനികന്‍ വിളിച്ചുവരുത്തിയത് താന്‍ പണികഴിപ്പിക്കുന്ന വീടുകാണിക്കാന്‍ എന്ന് പറഞ്ഞ്

കൊന്ന് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ തിരുവനന്തപുരം പൂവാര്‍ സ്വദേശിയായ യുവതിയുടെ പോസ്റ്റുമാര്‍ട്ടം ഇന്നു നടക്കും. എറണാകുളത്ത് കോള്‍ സെന്റര്‍ ജീവനക്കാരിയായിരുന്ന രാഖിയുടെ(30) മൃതദേഹമാണ് അമ്പൂരിനടുത്ത് തോട്ടുമുക്കിന് സമീപം കുഴിച്ചിട്ട നിലയില്‍ പോലീസ് കണ്ടെത്തിയത്. യുവതിയുടെ സുഹൃത്തും സൈനികനുമായ അമ്പൂരി തട്ടാന്‍മുക്കില്‍ അഖില്‍(27) തന്റെ നിര്‍മാണം നടക്കുന്ന വീട്ടില്‍ വച്ചാണ് രാഖിയെ കൊലപ്പെടുത്തിയത്.

ജൂണ്‍ പതിനെട്ടിനാണ് എറണാകുളത്തു നിന്ന് രാഖി അവധിക്ക് നാട്ടിലെത്തിയത്. 21-ാം തീയതി അഖില്‍ താന്‍ പണികഴിപ്പിക്കുന്ന വീടുകാണാന്‍ രാഖിയെ വിളിക്കുകയും തുടര്‍ന്ന് നെയ്യാറ്റിന്‍ കരയില്‍ വന്ന് കാറില്‍ കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു. അഖിലും സഹോദരന്‍ രാഹുലും സുഹൃത്തായ ആദര്‍ശും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസ് വ്യക്തമാക്കിയത്. അഖില്‍ കൊലപാതകത്തിനു ശേഷം തിരികെ ജോലിയില്‍ പ്രവേശിച്ചതിനാല്‍ ഇയാളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ആദര്‍ശ് പിടിയിലായെങ്കിലും രാഹുല്‍ ഒളിവിലാണ്.

രാഖിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ്് നിഗമനം. കേസ് വഴിതിരിച്ചു വിടാന്‍ ആസൂത്രണ ശ്രമവും നടത്തിയിട്ടുണ്ട്. നഗ്നമായ നിലയിലുള്ള മൃതദേഹത്തില്‍ ഉപ്പു വിതറുകയും മൃതദേഹം കണ്ടെത്തിയ പുരയിടം മുഴുവന്‍ കിളച്ച് കമുകിന്റെ തൈകള്‍ വച്ചുപിടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ അന്വേഷണം വഴിമുട്ടിക്കാനായി കൊലപാതകത്തിന് ശേഷം യുവതിയുടെ സിം മറ്റൊരു ഫോണിലുപയോഗിച്ച്, കൊല്ലം സ്വദേശിക്കൊപ്പം താന്‍ പോകുന്നുവെന്ന വ്യാജ സന്ദേശവും അഖിലും സംഘവും അയ്ക്കുകയും ചെയ്തു.

ഫോണ്‍കോള്‍ അന്വേഷണത്തില്‍ നിന്നാണ് അഖിലുമായുള്ള ബന്ധത്തെപ്പറ്റി പോലീസ് അറിയുന്നത്. കഴിഞ്ഞ 27-ന് അഖിലേഷ് ഡല്‍ഹിയിലെ ജോലിസ്ഥലത്തേക്ക് പോയെന്ന് ബന്ധുക്കള്‍ പറഞ്ഞെങ്കിലും അവിടെ എത്തിയില്ലെന്ന വിവരമാണ് പോലീസിനു ലഭിച്ചത്. തുടര്‍ന്ന് സുഹൃത്തായ ആദര്‍ശ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായി. കൊലപാതകത്തിന്റെ വിവരങ്ങള്‍ ലഭിച്ചതും മൃതദേഹം കണ്ടെടുക്കാന്‍ സാധിച്ചതും ആഴ്ചകള്‍ക്കു മുന്‍പ് ഒരു ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടില്‍ കഴിയുകയായിരുന്ന ആദര്‍ശിനെ കസ്റ്റഡിയിലെടുത്തപ്പോഴാണ്.

പൂവാര്‍ പുത്തന്‍ കടയില്‍ ചായക്കട നടത്തിയിരുന്ന രാജന്‍ എന്ന മോഹനന്റെ രണ്ടാമത്തെ മകളാണ് രാഖി. രാഖിയുടെ ചെറുപ്പത്തില്‍ തന്നെ അമ്മ മരിച്ചതിനാല്‍ രാജന്‍ രണ്ടാമത് വിവാഹംകഴിച്ച സില്‍വിയാണ് രാഖിയുള്‍പ്പടെയുള്ള മൂന്നുമക്കളേയും വളര്‍ത്തിയത്. ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയ ശേഷമാണ് എറണാകുളത്തെ കമ്പനിയില്‍ രാഖി ജോലിക്ക് പോയത്.

Read: കോതമംഗലം എംഎ കോളേജ് എഞ്ചിനീയറിംഗിലെ മാഗസിന്‍ ശബരിമലയെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന് ആരോപിച്ച് സംഘപരിവാര്‍, ‘ആയിരം കാ‍ന്താരി’ പിന്‍വലിച്ച് അധികൃതര്‍, ഭരണഘടനയെക്കുറിച്ച് പറയുന്നത് തെറ്റാണോയെന്ന് വിദ്യാര്‍ഥികള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍