UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തൂത്തുക്കുടിയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ പൂജാരിയെ തലയറുത്തുകൊന്നു

മാരിയമ്മന്‍ ക്ഷേത്രത്തിലെ പുജാരിയായിരുന്നു രാജാത്തിയെ രണ്ടു പേര്‍ ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

തൂത്തുക്കുടിയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ പൂജാരിയെ തലയറുത്തുകൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. 38-കാരിയായ രാജാത്തി എന്ന ട്രാന്‍സ്‌ജെന്‍ഡറെയാണ് അജ്ഞാതര്‍ കൊലപ്പെടുത്തിയത്. തൂത്തുക്കുടിയിലെ മാണികാപുരം എന്ന സ്ഥലത്ത് വെള്ളിയാഴ്ച്ചയാണ് സംഭവം. തൂത്തുക്കുടി ടൗണ്‍ ഡിഎസ്പി സംഭവ സ്ഥലത്തെത്തി പ്രഥമികാന്വേഷണം നടത്തി.

മാരിയമ്മന്‍ ക്ഷേത്രത്തിലെ പുജാരിയായിരുന്നു രാജാത്തിയെ രണ്ടു പേര്‍ ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. രാജാത്തിയുമായി അടുപ്പമുണ്ടായിരുന്ന ഇയാള്‍ക്ക് മറ്റൊരു ട്രാന്‍സ്‌ജെന്‍ഡറുമായി ബന്ധമുണ്ടായിരുന്നുവെന്നും ഇതുകാരണം ഇരുവരും പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നുമാണ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

തൂത്തുക്കുടി മെഡിക്കല്‍ കോളേജിലാണ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി തൂത്തുക്കുടി പോലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍