UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കൊച്ചിയില്‍ മത്സ്യബന്ധന ബോട്ടില്‍, കപ്പല്‍ ഇടിച്ച് 3 മരണം; എട്ട് പേര്‍ക്കായി തിരച്ചില്‍

മുനമ്പത്തു നിന്നും 45 കിലോമീറ്റര്‍ മാറി അന്താരാഷ്ട്ര കപ്പല്‍ചാലിലാണ് അപകടം നടന്നതെന്നാണ് വിവരം.

കൊച്ചി മുനമ്പത്ത് മത്സ്യബന്ധനത്തിന് പോയ ഫിഷിംഗ് ബോട്ടില്‍ കപ്പല്‍ ഇടിച്ച് മൂന്ന് മരണം. ബോട്ടിലുണ്ടായിരുന്ന എട്ട് പേര്‍ക്കായി തിരച്ചില്‍ നടക്കുന്നുണ്ട്‌. 4 മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തിയെന്നാണ് വിവരം. പുലര്‍ച്ചെയായിരുന്നു സംഭവം. ഇടിച്ച കപ്പലിനെ കണ്ടെത്തനായിട്ടില്ല. കോസ്റ്റ് ഗാര്‍ഡിന്റെ ഒരു വിഭാഗവും മര്‍ച്ചന്റ് നെവിയുടെ ഒരു വിഭാഗവും കപ്പല്‍ തിരഞ്ഞ് പുറപ്പെട്ടിട്ടുണ്ട്.

മുനമ്പത്തു നിന്നും 45 കിലോമീറ്റര്‍ മാറി അന്താരാഷ്ട്ര കപ്പല്‍ചാലിലാണ് അപകടം നടന്നതെന്നാണ് വിവരം. ഓഷ്യാനിക് എന്ന ബോട്ടാണ് അപകടത്തില്‍ പെട്ടത്. പി.വി ശിവന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള ബോട്ടാണ് ഇത്. 15 പേരായിരുന്നു തിങ്കളാഴ്ച വൈകിട്ട് ഹാര്‍ബറില്‍ നിന്നും ബോട്ടില്‍ പുറപ്പെട്ടത്.

(*REPRESENT IMAGE)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍