UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജമ്മു കശ്മീരില്‍ മൂന്ന് ലഷ്‌കറെ-തോയ്ബ ഭീകരരെ വധിച്ചു

ഇന്നലെ രാത്രിയില്‍ തുടങ്ങിയ ഏറ്റുമുട്ടല്‍ ഇന്ന് പുലര്‍ച്ചെയാണ് അവസാനിച്ചത്

ജമ്മു കശ്മീരില്‍ സുരക്ഷാസേന മൂന്ന് ലഷ്‌കറെ-തോയ്ബ ഭീകരരെ വധിച്ചു. കാകപോറയിലും പുല്‍വാമയിലുമുണ്ടായ ഏറ്റുമുട്ടലിലായിരുന്നു സേന ഭീകരരെ വധിച്ചത്. ഭീകകരുടെ പക്കല്‍ നിന്നും രണ്ടു റൈഫിളും കണ്ടെത്തി. ഇന്നലെ രാത്രിയില്‍ തുടങ്ങിയ ഏറ്റുമുട്ടല്‍ ഇന്ന് പുലര്‍ച്ചെയാണ് അവസാനിച്ചത്. പ്രദേശത്ത് കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായ സംശയത്തെ തുടര്‍ന്ന് സുരക്ഷാസേന തെരച്ചില്‍ തുടരുകയാണ്. ഇന്നലെ രാവിലെ ബാരമുള്ള ജില്ലയിലെ സോപോറില്‍ ഏറ്റമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍