UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബിഡിജെഎസിന്റെ മുന്നണി മാറ്റം: വെള്ളാപ്പള്ളിയെ തള്ളി തുഷാര്‍ വെള്ളാപ്പള്ളി

ബിഡിജെഎസിന്റെ ഔദ്യോഗിക കാര്യങ്ങള്‍ അറിയിക്കാന്‍ വെള്ളാപ്പള്ളി പാര്‍ട്ടി വക്താവല്ലെന്നും തുഷാര്‍

ബിഡിജെഎസ് ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിച്ച് എല്‍ഡിഎഫില്‍ ചേരണമെന്ന എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ അഭിപ്രായത്തെ തള്ളി മകനും ബിഡിജെഎസ് ചെയര്‍മാന്‍ തുഷാര്‍ വെള്ളാപ്പള്ളി. മുന്നണി മാറ്റം പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ലെന്നും എന്‍ഡിഎയില്‍ തന്നെ തുടരുമെന്നുമാണ് തുഷാര്‍ പറഞ്ഞത്.

കൂടാതെ ബിഡിജെഎസിന്റെ ഔദ്യോഗിക കാര്യങ്ങള്‍ അറിയിക്കാന്‍ വെള്ളാപ്പള്ളി പാര്‍ട്ടി വക്താവല്ലെന്നും തുഷാര്‍ ചൂണ്ടിക്കാട്ടുന്നു. ആലപ്പുഴയില്‍ ചേര്‍ന്ന മുന്നണി യോഗത്തിന് ശേഷമാണ് തുഷാര്‍ ഇക്കാര്യം അറിയിച്ചത്. ഇന്ന് രാവിലെയാണ് ബിഡിജെഎസ് എന്‍ഡിഎ വിടണമെന്ന് വെള്ളാപ്പള്ളി ആവശ്യപ്പെട്ടത്. കൂടാതെ എല്‍ഡിഎഫിലേക്ക് എത്താനുള്ള സാഹചര്യം സിപിഎം ഒരുക്കിക്കൊടുക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. നിയമസഭ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പുകളിലും ബിഡിജെഎസിന്റെ സഹായത്തോടെയാണ് ബിജെപി വിജയം കൊയ്തതെന്നും എന്നാല്‍ അന്ന് പറഞ്ഞ വാക്കുകളൊന്നും ബിജെപി പാലിച്ചില്ലെന്നുമാണ് വെള്ളാപ്പള്ളി പറഞ്ഞത്.

ബിഡിജെഎസിന് പറ്റിയ മുന്നണി എല്‍ഡിഎഫ് ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. ഈ അഭിപ്രായത്തെയാണ് തുഷാര്‍ വെള്ളാപ്പള്ളി തള്ളിക്കളയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍