UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തുഷാറിന്റെ ചെക്ക് കേസ്: നാസില്‍ താനുമായി ബന്ധപ്പെട്ടിരുന്നില്ലെന്ന് എം എ യൂസഫലി

ചെക്ക് കേസില്‍ ഇടപെടാറില്ല എന്ന് താന്‍ എപ്പോള്‍ എവിടെ വച്ച് പറഞ്ഞു എന്നത് തെളിയിക്കേണ്ടത് നാസിലാണെന്നും യൂസഫലി വിശദീകരിച്ചു.

തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ ചെക്ക് കേസ് നല്‍കുന്നതിന് മുന്‍പൊരിക്കലും തന്റെ പ്രശ്‌നവുമായി യുവ വ്യവസായി നാസില്‍ അബ്ദുള്ള തന്നെ ബന്ധപ്പെട്ടിരുന്നില്ലെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. ചെക്ക് കേസ് പ്രശ്‌നം ഇത്രയും വര്‍ഷങ്ങളായിട്ടും നാസിലോ അദ്ദേഹത്തിന്റെ മാതാപിതാക്കളോ താനുമായോ, തന്റെ ഓഫിസുമായോ ബന്ധപ്പെട്ടിരുന്നില്ല.

തന്നോട് വ്യക്തിപരമായി ബന്ധമുള്ളവരോട് പോലും ഈക്കാര്യത്തില്‍ ഒരു നിലയ്ക്കും ബന്ധപ്പെട്ടിരുന്നില്ല എന്നതാണ് യാഥാര്‍ഥ്യം എന്നും യൂസഫലി വ്യക്തമാക്കുന്നു. ചെക്ക് കേസില്‍ ഇടപെടാറില്ല എന്ന് താന്‍ എപ്പോള്‍ എവിടെ വച്ച് പറഞ്ഞു എന്നത് തെളിയിക്കേണ്ടത് നാസിലാണെന്നും യൂസഫലി വിശദീകരിച്ചു.

ചെക്ക് കേസില്‍ ജാമ്യത്തുക നല്‍കുക മാത്രമേ താന്‍ ചെയ്തിട്ടുള്ളൂ മറ്റ് ഒരു തരത്തിലുള്ള ഇടപെടലുകളും നടത്തിയിട്ടില്ലെന്നും യൂസഫലി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേസ് യുഎഇയിലെ കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാല്‍ അതില്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും വിശദീകരിക്കുകയുണ്ടായി.

തുഷാറിന്റെ നിര്‍മാണ കമ്പനിയായ ബോയിങ് കണ്‍സ്ട്രക്ഷന്റെ ഉപ കരാറുകാരനായിരുന്നു നാസില്‍. തുഷാറിന്റെ കമ്പനി തനിക്ക് 90 ലക്ഷം ദിര്‍ഹം ലഭിക്കാനുണ്ടെന്ന് അവകാശപ്പെട്ടാണ് ചെക്ക് കേസ് നല്‍കിയിട്ടുള്ളത്. ഈ മാസം 20ന് നാട്ടില്‍ നിന്നെത്തിയ തുഷാറിനെ ദുബായ് പോലീസ് പിടികൂടി അജ്മാന്‍ പൊലീസിന് കൈമാറുകയായിരുന്നു.

Read: 30 സ്ത്രീകള്‍ നയിക്കുന്ന ഈ സ്കൂളില്‍ ഇനി പെണ്‍കുട്ടികള്‍ പാവാട ഉടുക്കില്ല; യൂണിഫോമിൽ വിപ്ലവം സൃഷ്ടിച്ച് ഒരു പൊതുവിദ്യാലയം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍