UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തുഷാര്‍ തൃശൂരില്‍ മത്സരിക്കും; ബിഡിജെഎസിന് അഞ്ചു സീറ്റുകള്‍;

പിസി തോമസ് വിഭാഗത്തിന് കോട്ടയം സീറ്റാണ് നല്‍കിയത്.

ബിജെപി നേതൃത്വത്തിന്റെ ശ്രമഫലമായി തുഷാര്‍ വെള്ളാപ്പള്ളി തൃശൂരില്‍ തന്നെ മത്സരിക്കാന്‍ തീരുമാനമായി. ബിഡിജെഎസിന് അഞ്ചു സീറ്റുകളും കേരള കോണ്‍ഗ്രസിന്റെ പി സി തോമസ് വിഭാഗത്തിന് ഒരു സീറ്റും ബാക്കിയുള്ള 14 മണ്ഡലങ്ങളില്‍ ബിജെപിയുടെ തന്നെ സ്ഥാനാര്‍ഥികള്‍ക്കുമുള്ള സീറ്റുകള്‍ എന്നാണ് നിശ്ചയിച്ചിരിക്കുന്നത്.

സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായെന്നും, ബിജെപി സ്ഥാനാര്‍ഥികളെ നാളെ പ്രഖ്യാപിക്കുമെന്നും സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ള അറിയിച്ചു. തൃശൂര്‍, വയനാട്, ഇടുക്കി, മാവേലിക്കര, ആലത്തൂര്‍ എന്നിവയാണ് എന്‍ഡിഎ മുന്നണിയില്‍ ബിഡിജെഎസിന് നല്‍കിയിരിക്കുന്നത്.

ഇടുക്കിയില്‍ ബിജു കൃഷ്ണന്‍, മാവേലിക്കരയില്‍ താഴവ സഹദേവന്‍, ആലത്തൂരില്‍ ടി വി ബാബു, വയനാട്ടില്‍ പൈലി വത്ത്യാട്ട് എന്നിവരാണ് ബിഡിജെഎസ് സ്ഥാനാര്‍ഥികളാകാന്‍ സാധ്യത കല്‍പ്പിച്ചിരിക്കുന്നത്.

പിസി തോമസ് വിഭാഗത്തിന് കോട്ടയം സീറ്റാണ് നല്‍കിയത്. പി സി തോമസ് കോട്ടയത്ത് തന്നെ ഇവിടെ നിന്ന് മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍