UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദിലീപിന് ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ല: ടി പി സെന്‍കുമാര്‍

താന്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു-ടി പി സെന്‍കുമാര്‍

അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ തള്ളി ടി പി സെന്‍കുമാര്‍. കഴിഞ്ഞ ദിവസം ഒരു വാരികയില്‍ സെന്‍കുമാറുമായി നടത്തിയ അഭിമുഖത്തില്‍ പറഞ്ഞത് ദിലീപിനെതിരെ തെളിവില്ലെന്നും എഡിജിപി സന്ധ്യയുടെ പ്രസ്താവനകള്‍ പ്ലബിസിറ്റി സ്റ്റണ്ടാണെന്നുമായിരുന്നു. ഇതില്‍ എഴുതിയ കാര്യങ്ങള്‍ അര്‍ധസത്യങ്ങളായിരുന്നുവെന്നാണ് സെന്‍കുമാര്‍ പറയുന്നത്.

Also Read: സന്ധ്യ ചെയ്യുന്നത് ജനനേന്ദ്രിയം മുറിച്ച കേസിലെ പ്രതിച്ഛായ നഷ്ടം മാറ്റല്‍; ദിലീപിനെ ചോദ്യം ചെയ്തത് പബ്ലിസിറ്റി സ്റ്റണ്ട്; രൂക്ഷവിമര്‍ശനവുമായി സെന്‍കുമാര്‍

താന്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു. ദിലീപിനെതിരെ തെളിവില്ലെന്ന് പറഞ്ഞത് ചോദ്യം ചെയ്ത ദിവസത്തെ കാര്യമായിരുന്നു. തെളിവുകള്‍ ശേഖരിച്ചതിന് ശേഷം വേണമായിരുന്നു ചോദ്യം ചെയ്യാന്‍. ദിലീപിന് താന്‍ ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ല. കേസ് അന്വേഷിച്ച ദിനേന്ദ്ര കശ്യപ് സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്നും സെന്‍കുമാര്‍ വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍