UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ടി.പി.സെന്‍കുമാറിന് ഇടക്കാല ജാമ്യം

മതവിദ്വേഷം വളര്‍ത്താന്‍ ശ്രമിച്ചെന്ന കേസിലാണ് ഇടക്കാല ജാമ്യം

മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചെന്ന കുറ്റത്തിന് കേസ് ചാര്‍ജ് ചെയ്ത മുന്‍ ഡിജിപി ടി പി സെന്‍കുമാറിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. സെന്‍കുമാര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി അടുത്ത തിങ്കളാഴ്ച വാദം തുടരും. മതവിദ്വേഷ പരാമര്‍ശം നടത്തിയതിന് സെന്‍കുമാറിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് ക്രൈംബ്രാഞ്ചിന് കീഴിലുള്ള സൈബര്‍ പൊലീസ് കേസെടുത്തത്. സെന്‍കുമാറിനൊപ്പം വിവാദ അഭിമുഖം പ്രസിദ്ധീകരിച്ച വാരികയുടെ എഡിറ്റര്‍ സജി ജയിംസിനെതിരെയും സൈബര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

സജി ജയിംസും സെന്‍കുമാറിന്റെ അഭിമുഖം എടുത്ത റിപ്പോര്‍ട്ടര്‍ റംഷാദും അഭിമുഖത്തിന്റെ പൂര്‍ണരൂപമടങ്ങിയ ടേപ്പ്, ക്രൈംബ്രാഞ്ച് എഡിജിപി നിതിന്‍ അഗര്‍വാളിന് കൈമാറിയിരുന്നു. ക്രൈംബ്രാഞ്ചിന് നല്‍കിയ എഡിറ്റ് ചെയ്യാത്ത ടേപ്പില്‍ മണിക്കൂറുകള്‍ നീണ്ട അഭിമുഖത്തിന്റെയും സ്വകാര്യ സംഭാഷണങ്ങളും റെക്കോര്‍ഡ് ചെയ്യപ്പെട്ടിരുന്നു. ടേപ്പ് പരിശോധിച്ച ഉദ്യോഗസ്ഥര്‍ വിവാദ പരാമര്‍ശങ്ങള്‍ ഇതിലുണ്ടെന്നു കണ്ടെത്തിയതോടെ നിയമോപദേശം തേടുകയും തുടര്‍ന്ന് സെന്‍കുമാറിനെതിരെ കേസെടുക്കുകയുമായിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍