UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ട്രാന്‍സ്ജെന്റേഴ്സിനെ കോടതിയില്‍ ഹാജരാക്കും

പത്ത് വര്‍ഷം തടവ് വരെ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നതെന്നും അറിയുന്നു

Avatar

നിയ മറിയം

കൊച്ചിയില്‍ അറസ്റ്റിലായ ട്രാന്‍സ്ജെന്റെഴ്സിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പിടിച്ചുപറി കുറ്റം ചുമത്തിയാണ് ഇവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. ഇന്നലെ രാത്രി എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ വച്ച് ബൈക്ക് യാത്രക്കാരാനായ യുവാവില്‍ പണം നിന്നും പിടിച്ചുപറിക്കാന്‍ ശ്രമിച്ചതിനാണ് ഇവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നതെന്നു എറണാകുളം സെന്‍ട്രല്‍ സ്റ്റേഷന്‍ സിഐ അനന്തലാല്‍ അറിയിച്ചു. ആറുപേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരുടെ പേരുവിവരങ്ങള്‍ പിന്നീട് വെളിപ്പെടുത്താമെന്നും അദ്ദേഹം പറഞ്ഞു. പത്ത് വര്‍ഷം തടവ് വരെ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നതെന്നും അറിയുന്നു.

ഇന്നലെ രാത്രി പത്തരയോടെ സംഭവം. എന്നാല്‍ പൊലീസ് ഞങ്ങളെ ഉപദ്രവിക്കുകയായിരുന്നുവെന്നാണ് പൊലീസ് പിടിക്കൂടിയ ട്രാന്‍സ്ജെന്റേഴ്സ് പറയുന്നത്. ബസ് സ്റ്റാന്‍ഡിന് സമീപത്ത് വച്ച് ബൈക്കിലെത്തിയ രണ്ടുപേര്‍ തങ്ങളുടെ പഴ്സ് തട്ടിപ്പറിക്കാന്‍ ശ്രമിച്ചുവെന്നാണ് ഇവര്‍ പറയുന്നത്. താന്‍ ആക്രമിക്കപ്പെട്ടതറിഞ്ഞ് മറ്റു ട്രാന്‍സ്ജെന്ററുകള്‍ എത്തുകയും പിടിച്ചുപറിക്കാന്‍ ശ്രമിച്ചവരെ പിടിച്ചുവയ്ക്കുകയുമായിരുന്നു. രണ്ടുപേരിലൊരാള്‍ഓടി രക്ഷപ്പെട്ടു. അപ്പോള്‍ തന്നെ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ വിളിച്ച് വിവരമറിയിച്ചിട്ടും പൊലീസ് എത്തിയില്ലെന്നാണ് ട്രാന്‍സ്ജെന്റേഴ്സ് ആരോപിക്കുന്നത്.

ഏതാണ്ട് ഒരു മണിക്കൂറിന് ശേഷം പന്ത്രണ്ട് മണിയോടടുത്താണ് സ്റ്റേഷനില്‍ നിന്ന് സിഐ അനന്തലാലിന്റെ നേതൃത്വത്തില്‍ പുരുഷ പോലീസെത്തിയത്. വിവരം ചോദിച്ചറിയുക പോലും ചെയ്യാതെയാണ് പൊലീസ് ട്രാന്‍സ്ജെന്റേഴ്സിനെ പിടിക്കൂടുന്നത്. പിടിച്ചുപറിക്കാനെത്തിയ യുവാവ്, ട്രാന്‍സ് യുവതികള്‍ തന്നെ ആക്രമിച്ചെന്നും പിടിച്ചു പറിച്ചെന്നും പോലീസിനോട് പറഞ്ഞതോടെ പൊലീസ് ട്രാന്‍സ്ജെന്റേഴ്സിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. നാളെ ഒരൊറ്റെണ്ണം ഇവിടെ ഉണ്ടാകില്ല എന്നു പറഞ്ഞു സിഐ ഭീഷണിപ്പെടുത്തിയെന്നും ട്രാന്‍സ്ജെന്റേഴ്സ് പറയുന്നു. സമാനമായ രീതിയില്‍ കഴിഞ്ഞ വര്‍ഷവും ട്രാന്‍സ് യുവതികളെ കേസ് ചുമത്തി പൊലീസ് ജയിലില്‍ ആക്കിയിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായിരുന്ന അയിഷ, പൂര്‍ണ എന്നീ ട്രാന്‍സ് യുവതികളെ ആക്രമിച്ച സംഭവവുമുണ്ടായിട്ടുണ്ട്.

Avatar

നിയ മറിയം

സ്വതന്ത്ര മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍