UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശമ്പളം ട്രഷറിയില്‍ സൂക്ഷിക്കൂ, ആറ് ശതമാനം പലിശ നേടൂ

ട്രഷറി വഴി ശബളം കൈപ്പറ്റുന്ന മാറ്റത്തിലേയ്ക്ക് പരമാവധി സര്‍ക്കാര്‍ ജീവനക്കാരെ ആകര്‍ഷിക്കാനാണിത്.

എംപ്ലോയി സേവിങ്‌സ് (ഇടിഎസ്ബി) അക്കൗണ്ടിലെ വാര്‍ഷിക പലിശ നിരക്ക് സര്‍ക്കാര്‍ നാലില്‍ നിന്ന് 6 ശതമാനമാക്കി ഉയര്‍ത്തി. ട്രഷറി വഴി ശമ്പളം കൈപ്പറ്റുന്ന മാറ്റത്തിലേയ്ക്ക് പരമാവധി സര്‍ക്കാര്‍ ജീവനക്കാരെ ആകര്‍ഷിക്കാനാണിത്.

മിനിമം ബാലന്‍സ് തുകയായ 100രൂപ അക്കൗണ്ടില്‍ സൂക്ഷിച്ചാലെ പലിശ ലഭിക്കൂ. മാസത്തെ ആദ്യ 15 ദിവസം മിനിമം ബാലന്‍സ് തുക അക്കൗണ്ടിലുണ്ടായിരിക്കണം.

ട്രഷറി സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് രണ്ടാഴ്ച്ച മുന്‍പ് അര ശതമാനം വര്‍ദ്ധിപ്പിച്ചിരുന്നു. എല്ലാ സേവിങ്‌സ് അക്കൗണ്ടുകള്‍ക്കും ഇന്റര്‍നെറ്റ് ബാങ്കിങ് സൗകര്യം നല്‍കാനും തീരുമാനമായി. സംസ്ഥാനത്തെ അഞ്ചര ലക്ഷം സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ഓഗസ്റ്റ് 1 മുതല്‍ ഇടിഎസ്ബി അക്കൗണ്ടിലാണ് എത്തുക.

ഇടിഎസ്ബി അക്കൗണ്ടില്‍നിന്ന് ശമ്പളം ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റണമെന്നുള്ളവര്‍ ഈ മാസം 15ന് മുന്‍പ് സാലറി ഡ്രോയിങ്ങ് ആന്റ് ഡിസ്‌ബേഴ്‌സിങ് ഓഫീസര്‍മാരെ രേഖമൂലം അറിയിക്കണം. ഇതിനുള്ള ഫോം സര്‍ക്കാര്‍ പുറത്തിറക്കി.

ശമ്പളത്തിന്റ നിശ്ചിത ശതമാനം തുക മാത്രം ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുകയുമാവാം. ഇടിഎസ്ബി വഴി ശമ്പളം വാങ്ങാന്‍ തീരുമാനിക്കുന്നവര്‍ ഉടന്‍ കെവൈസി(നോ യുവര്‍ കസ്റ്റമര്‍) ഡിഡിഒമാര്‍ക്ക് നല്‍കണം ഇല്ലെങ്കില്‍ ശമ്പളം മുടങ്ങും.

കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് അമിത് ഷാ, കേരളവും തെലങ്കാനയും പിടിക്കും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍