UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ടിടിവി ദിനകരനെതിരെ എഐഎഡിഎംകെ(അമ്മ) പ്രമേയം: പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി

മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അധ്യക്ഷനായ കൂടിക്കാഴാചയിലാണ് പാര്‍ട്ടി നേതൃത്വം പ്രമേയം പാസാക്കിയത്

എഐഎഡിഎംകെ അമ്മ വിഭാഗം ഡെപ്യൂട്ടി ചെയര്‍മാന്‍ ടിടിവി ദിനകരന്റെ പദവി നിയമവിരുദ്ധമാണെന്ന് എഐഎഡിഎംകെ പ്രമേയം പാസാക്കി. ദിനകരന്‍ നടത്തിയിരിക്കുന്ന നിയമനങ്ങളൊന്നും അനുവദിക്കില്ലെന്നും പ്രമേയത്തില്‍ വ്യക്തമാക്കുന്നു.

മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അധ്യക്ഷനായ കൂടിക്കാഴാചയിലാണ് പാര്‍ട്ടി നേതൃത്വം പ്രമേയം പാസാക്കിയത്. 2011 ഡിസംബര്‍ 19ന് അന്നത്തെ മുഖ്യമന്ത്രിയും പാര്‍ട്ടി അധ്യക്ഷയുമായ ജയലളിത പുറത്താക്കിയ ദിനകരനെ 2017 ഫെബ്രുവരി 15ന് വീണ്ടും ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായി നിയമിച്ചത് പാര്‍ട്ടി നിയമത്തിന് വിരുദ്ധമാണെന്ന് പ്രമേയത്തില്‍ പറയുന്നു.

ദിനകരന്‍ നടത്തിയിരിക്കുന്ന നിയമനങ്ങള്‍ നിരസിക്കാനും പാര്‍ട്ടി അണികളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. മുതിര്‍ന്ന മന്ത്രിമാര്‍ ഉള്‍പ്പെടെ 24 പാര്‍ട്ടി നേതാക്കളാണ് കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍