UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നടിയെ ആക്രമിച്ച കേസ്: പള്‍സര്‍സുനിയുടെ അഭിഭാഷകരെ കുറ്റവിമുക്തരാക്കി

പള്‍സുനിയുടെ അഭിഭാഷകരായിരുന്ന പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കി.

നടിയെ ആക്രമിച്ച കേസില്‍ പ്രതിചേര്‍ക്കപ്പെട്ട അഭിഭാഷകര്‍ക്ക് ജാമ്യം. പള്‍സുനിയുടെ അഭിഭാഷകരായിരുന്ന പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കി. നടിയെ ആക്രമിച്ച കേസില്‍ പ്രധാനപ്രതിയായ പള്‍സുനിയുടെ കയ്യിലുണ്ടായിരുന്ന മെമ്മറി കാര്‍ഡ് ഇവര്‍ ഇരുവരും ചേര്‍ന്ന് വാങ്ങി തെളിവ് നശിപ്പിച്ചു എന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരുന്നത്. എന്നാല്‍ ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ നിയമപരമായി തെളിയിക്കാന്‍ കഴിയുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവരെയും കോടതി കുറ്റവിമുതരാക്കിയത്.

പ്രതീഷും, രാജുവും നല്‍കിയ വിടുതല്‍ഹര്‍ജി പരിഗണിച്ച കോടതി ഇരുവരെയും കുറ്റവിമുക്തരാക്കുകയായിരുന്നു. കേസില്‍ ആദ്യഘട്ടത്തില്‍ പള്‍സര്‍ സുനിക്കായി കോടതിയില്‍ ഹാജരായിരുന്ന അഭിഭാഷകരാണ് പ്രതീഷും രാജു ജോസഫും. കേസിലെ പ്രധാന തൊണ്ടിമുതലായ മെമ്മറി കാര്‍ഡ് അഭിഭാഷകര്‍ വാങ്ങി നശിപ്പിച്ചു എന്നായിരുന്നു ഇവര്‍ക്ക് മേല്‍ ചുമത്തപ്പെട്ടിരുന്ന കുറ്റം.

എന്നാല്‍ ഒളിവിലായിരുന്ന പ്രതി ഇരുവര്‍ക്കും വക്കാലത്ത് നല്‍കിയെന്നല്ലാതെ മറ്റെന്ത് കുറ്റമാണ് നിലനില്‍ക്കുക എന്ന് കോടതി ചോദിച്ചു. മെമ്മറികാര്‍ഡ് വാങ്ങിയതോ തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നും കോടതി വ്യക്തമാക്കി. പള്‍സര്‍ സുനി നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ അടങ്ങിയ ഫോണും മെമ്മറി കാര്‍ഡും അഭിഭാഷകരെ ഏല്‍പ്പിച്ചരുന്നു എന്നും അവര്‍ തെളിവുകള്‍ നശിപ്പിച്ചു എന്നുമായിരുന്നു പോലീസ് വാദം.

ഫോബ്‌സ് കോടിപതി പട്ടികയില്‍ പ്രിയങ്കാ ചോപ്രയ്‌ക്കൊപ്പം ഇടം പിടിച്ച മമ്മൂട്ടിയുടെ സമ്പാദ്യം ഇതാണ്

ഫ്രാന്‍സില്‍ അവര്‍ തെരുവിലിറങ്ങി ഭരണകൂടത്തെ മുട്ടുകുത്തിക്കുന്നു; നമ്മള്‍ ഇന്ധന വിലയ്ക്കെതിരെ ട്രോളുകളുണ്ടാക്കി ചിരിപ്പിക്കുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍