UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുരുകന്റെ മരണത്തില്‍ രണ്ട് ഡോക്ടര്‍മാരെ ചോദ്യം ചെയ്തു: മുന്‍കൂര്‍ ജാമ്യത്തിനായി ഡോക്ടര്‍മാര്‍

റോഡ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ്‌ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച മുരുകന്‍ മരിച്ചത് കൃത്യസമയത്ത് ചികിത്സ കിട്ടാത്തതിനാലാണെന്ന് ആരോഗ്യവകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു

ചികിത്സ കിട്ടാതെ തമിഴ്‌നാട് സ്വദേശി മുരുകന്റെ മരിച്ച സംഭവത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ രണ്ട് ഡോക്ടര്‍മാരെ പോലീസ് ചോദ്യം ചെയ്തു. സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ഡോക്ടര്‍മാരെയാണ് പോലീസ് ചോദ്യം ചെയ്തത്. ഇവരെ അറസ്റ്റ് ചെയ്യുന്നതിനെക്കുറിച്ച് തീരുമാനിച്ചിട്ടില്ല.

അതേസമയം ഡോക്ടര്‍മാര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. റോഡ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ്‌ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച തമിഴ്‌നാട് തിരുനല്‍വേലി സ്വദേശി മുരുകന്‍ മരിച്ചത് കൃത്യസമയത്ത് ചികിത്സ കിട്ടാത്തതിനാലാണെന്ന് ആരോഗ്യവകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഗുരുതരാവസ്ഥയിലുള്ള രോഗിയെ കൊണ്ടുവരുമ്പോഴുള്ള നടപടിക്രമങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നാണ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍ എല്‍ സരിത അധ്യക്ഷയായ സമിതി കണ്ടെത്തിയിരുന്നു.

അതീവ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജിലെത്തുന്ന രോഗികളുടെ ജീവന്‍ രക്ഷിക്കാനുള്ള നടപടിക്രമങ്ങള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പലപ്പോഴും പാലിക്കപ്പെടുന്നില്ലെന്നാണ് സമിതിയുടെ കണ്ടെത്തല്‍. മുരുകനെ അഡ്മിറ്റ് ചെയ്യാനും തയ്യാറായില്ല. ജീവന്‍രക്ഷിക്കേണ്ട സമയം ആശുപത്രികളും ആംബുലന്‍സുകാരും പരസ്പരം തര്‍ക്കിച്ചു കളഞ്ഞു. ഇതു കേരളത്തില്‍ പതിവായിരിക്കുകയാണ്. ആരോഗ്യമന്ത്രി കെകെ ശൈലജയ്ക്ക് കൊടുത്ത റിപ്പോര്‍ട്ടില്‍ എല്ലാ മെഡിക്കല്‍ കോളേജുകള്‍ക്കുമെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍