UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പെരിങ്ങരയില്‍ നെല്ലിന് കീടാനാശിനി തളിച്ച രണ്ട് പേര്‍ മരിച്ചു;3 പേര്‍ ആശുപത്രിയില്‍

കീടനാശിനി അളവില്‍ കൂടുതല്‍ ഉപയോഗിച്ചതാണ് അപകടകാരണമെന്ന് കരുതുന്നത്.

തിരുവല്ല, പെരിങ്ങര ആലംതുരുത്തി നെല്‍ പാടശേഖരത്തിന് കീടാനാശിനി തളിച്ച 3പേര്‍ മരിച്ചു. 2 മൂന്ന് പേര്‍ ചങ്ങനാശേരി ആശുപത്രിയിലാണ്.കഴപ്പില്‍ കോളനിയിലെ സനല്‍കുമാര്‍, മാങ്കളത്തില്‍ മത്തായി ഈശോ എന്നിവരാണ് മരിച്ചത്. മത്തായി ഈശോ മരുന്ന് തളിക്കുന്നത് കാണാന്‍ എത്തിയതായിരുന്നു. വ്യാഴാഴ്ചയായിരുന്നു ഇവര്‍ കീടാനാശിനി തളിച്ചത്.

കീടനാശിനി അളവില്‍ കൂടുതല്‍ ഉപയോഗിച്ചതാണ് അപകടകാരണമെന്ന് കരുതുന്നത്. വിരാട്, എക്കാലക്‌സ്, ഫ്‌ളെയിം തുടങ്ങിയ കീടാനാശിനികള്‍ പാടശേഖരത്തിന്റെ വിവിധ ഭാഗങ്ങളിലായി ഉപയോഗിക്കുകയായിരുന്നു. ഒരു ലിറ്റര്‍ വെള്ളത്തില്‍ രണ്ട് എംഎല്‍ ചേര്‍ക്കേണ്ടതിന് പകരം 50 എംഎല്‍ ചേര്‍ത്തുവെന്നാണ് വിവരം.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍