UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അതിര്‍ത്തിയില്‍ വീണ്ടും ഏറ്റുമുട്ടല്‍: രണ്ട് ജവാന്മാര്‍ കൊല്ലപ്പെട്ടു

ഒളിച്ചിരുന്ന ഭീകരര്‍ സൈന്യത്തിനുനേരെ വെടിയുതിര്‍ക്കുകയായിരുന്നു

ജമ്മു കാശ്മീരിലെ ഷോപ്പിയാനില്‍ ശനിയാഴ്ച രാത്രി ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ രണ്ട് സൈനികര്‍ വീരമൃത്യു വരിച്ചു. ക്യാപ്റ്റന്‍ ഉള്‍പ്പെടെ മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. സെയിന്‍പോരെ മേഖലയിലെ അവനീര ഗ്രാമത്തില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് സൈന്യം മേഖലയില്‍ തെരച്ചില്‍ നടത്തുകയായിരുന്നു.

ഒളിച്ചിരുന്ന ഭീകരര്‍ സൈന്യത്തിനുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ ശക്തമായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെടുകയും ചെയ്തു. പരിക്കേറ്റ് അഞ്ച് പേരെയും സൈന്യത്തിന്റെ 92 ബേസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ വച്ചാണ് രണ്ട് സൈനികരും മരിച്ചത്. മേഖലയിലെ സൈനിക നടപടി തുടരുകയാണെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍