UPDATES

കൂട്ട ബലാത്സംഗം ചെയ്തുവെന്ന പരാതിയില്‍ നടപടിയെടുത്തില്ല; ഉന്നാവോയില്‍ പെണ്‍കുട്ടിയും അമ്മയും കോടതിയ്ക്ക് മുമ്പില്‍ തീകൊളുത്തി മരിക്കാന്‍ ശ്രമിച്ചു

മക്കി വില്ലേജില്‍ നിന്ന് ജൂലൈ ഒന്നിന് പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി മൂന്ന് പേര്‍ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി.

ഉത്തര്‍പ്രദേശ് ഉന്നാവോയില്‍ കൂട്ട ബലാത്സംഗം ചെയ്തുവെന്ന പരാതിയില്‍ നടപടിയെടുത്തില്ലെന്ന് ആരോപിച്ച് പെണ്‍കുട്ടിയും അമ്മയും ജില്ലാ മജിസ്ട്രേറ്റ് ഓഫീസിന് മുമ്പില്‍ സ്വയം തീ കൊളുത്തി മരിക്കാന്‍ ശ്രമിച്ചു. സുരക്ഷാ ഉദ്യോഗസ്ഥര്‍ തക്ക സമയത്ത് ഇടപെട്ട് അമ്മയെയും മകളെയും തടയുകയായിരുന്നു.

മക്കി വില്ലേജില്‍ നിന്ന് ജൂലൈ ഒന്നിന് പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി മൂന്ന് പേര്‍ ബലാത്സംഗം ചെയ്തുവെന്നും ഇവര്‍ക്കെതിരെ പരാതി നല്‍കിയിട്ടും ഇവരെ പോലീസ് അറസ്റ്റ് ചെയ്തില്ലെന്നുമാണ് പെണ്‍കുട്ടി ആരോപിക്കുന്നത്. കൂടാതെ പ്രതികള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പറയുന്നു.

സര്‍ക്കിള്‍ ഓഫീസര്‍ ഗൗരവ് ത്രിപാഠി പ്രതികരിക്കുന്നത്, ‘ഒരു പ്രതിയെ അറസ് ചെയ്തു. ബാക്കിയുള്ള രണ്ട് പേര്‍ ഒളിവിലാണ്. അവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമായി നടക്കുന്നുണ്ട്. അവരെ ഇടനെ തന്നെ പിടികൂടും’ എന്നാണ്.

നിലവില്‍ ഉന്നാവോയില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് അടക്കമുള്ളവര്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗ ചെയ്തത് വിവാദമായിരിക്കുകയാണ്.  ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് കുല്‍ദീപ് സിംഗ് സെന്‍ഗറിന്റെ അറസ്റ്റ് ചെയ്യാന്‍ യുപി പൊലീസ് തയ്യാറായത്.

ഒരു വര്‍ഷത്തിലധികമായി സീതാര്‍പൂര്‍ ജയിലിലാണ് കുല്‍ദീപ് സിംഗ് സെന്‍ഗര്‍. 2017ല്‍ ജോലി വാഗ്ദാനവുമായി ബന്ധപ്പെട്ട് കാണാനെത്തിയ, അന്ന് 17 വയസ് പ്രായമുണ്ടായിരുന്ന പെണ്‍കുട്ടിയെ എംഎല്‍എ അടക്കമുള്ളവര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു എന്നാണ് കേസ്.

Read: ദി ‘പാരഡോക്സിക്കല്‍’ ശശി തരൂരിനെ പുകച്ചു പുറത്തു ചാടിച്ചു സംഘപരിവാർ പാളയത്തിൽ എത്തിക്കാന്‍ നോക്കുന്ന കേരളത്തിലെ കോണ്‍ഗ്രസുകാര്‍

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍