UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യു.പി.എസ്.എ. അറബിക് അധ്യാപക പരീക്ഷയില്‍ തീവ്രവാദികളെ കുറിച്ചുള്ള ചോദ്യങ്ങള്‍!

തീവ്രവാദി നേതാവ് ‘അബൂബക്കര്‍ അല്‍ ബാഗ്ദാദി ഏത് ഗ്രൂപ്പില്‍ പെട്ടയാളാണ്?’ എന്നാണ് ചോദ്യം

യു.പി.എസ്.എ. അറബിക് പരീക്ഷയില്‍ തീവ്രവാദികളെ കുറിച്ചുള്ള ചോദ്യങ്ങള്‍. ഇന്നലെ നടന്ന യു.പി. സ്‌കൂള്‍ അറബിക് അധ്യാപക നിയമനത്തിനുള്ള പരീക്ഷയിലാണ് ഈ ചോദ്യങ്ങള്‍ വന്നത്. തീവ്രവാദി നേതാവ് ‘അബൂബക്കര്‍ അല്‍ ബാഗ്ദാദി ഏത് ഗ്രൂപ്പില്‍ പെട്ടയാളാണ്?’ എന്നാണ് ചോദ്യം. ദായിഷ്, ലഷ്‌കര്‍, അല്‍ഖായിദ, ഇന്ദിഫാദ എന്നിവയില്‍ ഒരു ഉത്തരമാണ് ഉദ്യോഗാര്‍ഥികള്‍ തിരഞ്ഞെടുക്കേണ്ടിരുന്നത്.

ചോദ്യ പേപ്പറിലെ അറബിക് ഭാഷയിലുള്ള നാല്‍പ്പത്തിയാറാമത്തെ ചോദ്യമായിരുന്നു ഇത്. 100 മാര്‍ക്കിന്റെ 100 ചോദ്യം അടങ്ങിയതാണ് പരീക്ഷയിലെ ആദ്യത്തെ 20 ചോദ്യം പൊതുവിജ്ഞാനമാണ്. ഈ ഭാഗം ഇംഗ്ലീഷിലാണ്. 80 മാര്‍ക്കിന്റെ ചോദ്യം അറബിക് ഭാഷയിലുമാണ്. മള്‍ട്ടിപ്പിള്‍ ചോയ്സ് ഉത്തരങ്ങളടങ്ങിയ ആദ്യത്തെ ഒ.എം.ആര്‍. പരീക്ഷയായിരുന്നു ഇത്. മതങ്ങളെ സംബന്ധിച്ച ചോദ്യങ്ങളുമുണ്ടായിരുന്നു.

പ്രശസ്ത അറബിക് കവി ഖലീല്‍ മത്രാന്റെ മതമന്വേഷിക്കുന്ന 91-ാമത്തെ ചോദ്യത്തിനുള്ള ഉത്തരത്തിന് ഓപ്ഷന്‍ നല്‍കിയിരിക്കുന്നത് ഷാഹിര്‍, യഹൂദി, മുസ്ലിം, നസ്രാണി എന്നിവയാണ്. അറബിക് സാഹിത്യവും കവിതയും ചരിത്രവുമൊക്കെയായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കിടയില്‍ ഭീകരതയും മതവും എങ്ങനെ കടന്നുവന്നുവെന്ന് ചോദിച്ച് ഉദ്യോഗാര്‍ഥികള്‍ പ്രതിഷേധത്തിലാണ്.

എസ്.എസ്.എല്‍.സി.യും അറബിക് മുന്‍ഷിയും യോഗ്യതവെച്ച് 2013-ല്‍ വിജ്ഞാപനം പുറപ്പെടുവിച്ച പരീക്ഷയായിരുന്നു ഇന്നലെ നടന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍