UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അമേരിക്കന്‍ രേഖയില്‍ കശ്മീര്‍ ‘ഇന്ത്യന്‍ ഭരണത്തിലുള്ള ജമ്മുകശ്മീര്‍’: പ്രതിഷേധിക്കാത്തത് വിവാദമാകുന്നു

ഹിസ്ബുല്‍ മുജാഹിദ്ദീന്‍ നേതാവ് സയീദ് സലാഹുദ്ദീനെ ആഗോള തീവ്രവാദിയായി പ്രഖ്യാപിക്കുന്ന ഉത്തരവിലാണ് യുഎസ് അധികൃതരുടെ ഈ പദപ്രയോഗം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശനതിതനിടെ അമേരിക്കന്‍ സര്‍ക്കാര്‍ തയ്യാറാക്കിയ രേഖകളില്‍ കശ്മീരിനെ ‘ഇന്ത്യന്‍ ഭരണത്തിലുള്ള ജമ്മുകശ്മീര്‍’ (‘ഇന്ത്യന്‍ അഡ്മിനിസ്റ്റേഡ് ജമ്മു ആന്‍ഡ് കശ്മീര്‍) എന്നാണ് ചേര്‍ത്തിരിക്കുന്നത്. ഇതിനെതിരെ ഇന്ത്യ പ്രതിഷേധിക്കാത്തത് വിവാദമാക്കിയിരിക്കുകയാണ് പ്രതിപക്ഷം. അമേരിക്കയുടെ ഈ പദപ്രയോഗത്തിനെതിരെ മോദി സര്‍ക്കാര്‍ പ്രതികാരിക്കാത്തത് അദ്ഭുതകരമാണെന്നും ഞെട്ടിപ്പിക്കുന്ന അലംഭാവമാണെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല കുറ്റപ്പെടുത്തി.

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കു മുന്‍പ്, ഹിസ്ബുല്‍ മുജാഹിദ്ദീന്‍ നേതാവ് സയീദ് സലാഹുദ്ദീനെ ആഗോള തീവ്രവാദിയായി പ്രഖ്യാപിക്കുന്ന ഉത്തരവിലാണ് യുഎസ് അധികൃതര്‍ കശ്മീരിനെ ‘ഇന്ത്യന്‍ ഭരണത്തിലുള്ള ജമ്മുകശ്മീര്‍’ എന്നു ചേര്‍ത്തിരിക്കുന്നത്.

മോദി സന്ദര്‍ശനത്തിനിടയില്‍ നടത്തിയി ഒരു പരാമര്‍ശവും വിവാദമായിട്ടുണ്ട്. വാഷിംഗ്ടണില്‍ ഇന്ത്യന്‍ സമൂഹവുമായി സംസാരിക്കുമ്പോള്‍ ‘കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയും അടോക്ക് മുതല്‍ കട്ടക്ക് വരെയും രാജ്യം മുഴുവനും’ എന്നു പറഞ്ഞതാണ് വിവാദമായിരിക്കുന്നത്. അടോക് നിലവില്‍ പാക്കിസ്ഥന്‍ പഞ്ചാബ് പ്രവിശ്യയിലുള്ള സ്ഥലമാണ്.

വിദേശ കാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പരമാര്‍ശനത്തിന് നല്‍കുന്ന വിശദീകരണം. മോദി എഴുതി തയാറാക്കിയ പ്രസംഗം വായിക്കുകയായിരുന്നില്ലെന്നും പാക്കിസ്ഥാനെ പ്രകോപിപ്പിക്കാന്‍ പറഞ്ഞതായിരിക്കില്ല അതുകൊണ്ട് തന്നെ പരമാര്‍ശത്തെ പ്രസംഗത്തില്‍ പ്രാസത്തിനു വേണ്ടി നടത്തിയ പദപ്രയോഗമായി കണ്ടാല്‍ മതിയെന്നുമാണ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍