UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വീരേന്ദ്രകുമാര്‍ എല്‍ഡിഎഫിലേക്ക് മടങ്ങി വന്നേക്കുമെന്ന് പിണറായി

വീരേന്ദ്രകുമാര്‍ പിണറായിയുമായി കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തി

Avatar

അഴിമുഖം

നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെ.ഡി.യു, എന്‍ഡിഎയില്‍ ചേര്‍ന്നത്തോടെ വീരേന്ദ്രകുമാര്‍ നയിക്കുന്ന കേരളാ വിഭാഗം എല്‍ഡിഎഫിലേക്ക് മടങ്ങി വന്നേക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫിന്റെ ഭാഗമാകുവാന്‍ വീരേന്ദ്രകുമാര്‍ പിണറായിയുമായി കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തി.

തുടര്‍ന്ന് വീരേന്ദ്രകുമാര്‍ ഇടതുമുന്നണിയിലേക്ക് മടങ്ങിവരാന്‍ സന്നദ്ധത അറിയിച്ചതായി പിണറായി വിജയന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ ജെ.ഡി.യുവിനെ ഇടതുമുന്നണിയിലേക്ക് ക്ഷണിച്ചിരുന്നു. അതേസമയം ജെ ഡി യു-വിന്റെ കേരളാ ഘടകത്തില്‍ ഭിന്നത മറനീക്കി പുറത്തുവന്നിട്ടുണ്ട്.

ശരത് യാദവ് നയിക്കുന്ന ജെ.ഡി.യുവിലേക്ക് ഇല്ലെന്നു വീരേന്ദ്രകുമാര്‍ വിഭാഗം വ്യക്തമാക്കിയത്തോടെ കേരളാ ഘടകത്തിലെ ഒരു വിഭാഗം ശരത് യാദവിനൊപ്പം തുടരുകയാണെന്ന് പ്രഖ്യാപിച്ചു. കൂടാതെ യു.ഡി.എഫ് വിടുന്ന കാര്യത്തിലും ജെ.ഡി.യു കേരളാ ഘടകത്തില്‍ ഭിന്നത നിലനില്‍ക്കുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍