UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പാലയില്‍ വെളളാപ്പള്ളി കാപ്പന്റെ കൂടെ, മാണിയുടെ വോട്ട് യുഡിഎഫിന് കിട്ടില്ല

സ്ഥാനാര്‍ത്ഥിയെ ചൊല്ലിയുള്ള അധികാരത്തര്‍ക്കവും കുടുംബവഴക്കും ജനാധിപത്യത്തിന് തന്നെ നാണക്കേടാണെന്നും വെള്ളാപ്പള്ളി

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലായില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പനാണ് കരുത്തനെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ എം മാണിയോട് വെറും നാലായിരം വോട്ടിനാണ് കാപ്പന്‍ തോറ്റത്. അത് ചെറിയ കാര്യമല്ലെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു.

യുഡിഎഫിലെ പടലപ്പിണക്കം എല്‍ഡിഎഫിന് ഗുണം ചെയ്യും യുഡിഎഫിന് മാണിയുടെ പേരില്‍ വോട്ട് കിട്ടാന്‍ പോകുന്നില്ല. പാലായിലെ സ്ഥാനാര്‍ത്ഥി തര്‍ക്കത്തിനൊടുവില്‍ ജോസ് കെ മാണിയും പി ജെ ജോസഫും ജയിച്ചു. പക്ഷെ പാലായിലെ ജനം തോറ്റു. സ്ഥാനാര്‍ത്ഥിയെ ചൊല്ലിയുള്ള അധികാരത്തര്‍ക്കവും കുടുംബവഴക്കും ജനാധിപത്യത്തിന് തന്നെ നാണക്കേടാണെന്നും വെള്ളാപ്പള്ളി തുറന്നടിച്ചു.

പാല ഉപതെരഞ്ഞെടുപ്പുമായി ആദ്യമായിട്ടാണ് വെള്ളാപ്പള്ളി തന്റെ നിലപാട് വ്യക്തമാക്കിയത്. ബിജെപിക്ക് ശബരിമല വിഷയം നേരത്തെയും വോട്ട് നേടി കൊടുത്തതാണ്. ഇത്തവണയും അവര്‍ക്ക് ഈ വിഷയം ചര്‍ച്ചയാക്കാം. മുന്നണികള്‍ക്ക് വിഷയത്തില്‍ ഇഷ്ടമുള്ള നിലപാട് സ്വീകരിക്കാമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

അതേസമയം യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം പുലിക്കുന്നേല്‍ എന്‍എസ്എസ് ഉള്‍പ്പടെയുള്ള സമുദായനേതാക്കളെ കണ്ട് പ്രചാരണം ശക്തമായി കൊണ്ടുപോവുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍