UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വെള്ളാപ്പള്ളിക്ക് വീണ്ടും വെളിപാട്: ബിഡിജെഎസ് നാണംകെട്ട് ബിജെപിക്ക് ഒപ്പം തുടരരുത്

ബിജെപി മറ്റ് ഘടകകക്ഷികളെ പരിഗണിക്കുന്നില്ലെന്നും എന്‍ഡിഎ അധികം വൈകാതെ ശിഥിലമാകുമെന്നും വെള്ളാപ്പള്ളി

ബിഡിജെഎസ് നാണംകെട്ട് ബിജെപിക്കൊപ്പം തുടരരുതെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വീണ്ടും അഭിപ്രായപ്പെട്ടു. ബിജെപി മറ്റ് ഘടകകക്ഷികളെ പരിഗണിക്കുന്നില്ലെന്നും എന്‍ഡിഎ അധികം വൈകാതെ ശിഥിലമാകുമെന്നുമാണ് വെള്ളാപ്പള്ളി പറഞ്ഞത്.

സവര്‍ണ അജണ്ടയും ആധിപത്യവുമാണ് ബിജെപിയുടെ അടിസ്ഥാനം. അവര്‍ ബിഡിജെഎസിന് പരിഗണിക്കുന്നില്ല. മാതൃഭൂമി ന്യൂസിലെ ചോദ്യം ഉത്തരം പരിപാടിയിലാണ് വെള്ളാപ്പള്ളി തന്റെ അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുന്നതായി പ്രഖ്യാപിച്ചത്. അല്‍ഫോണ്‍സ് കണ്ണന്താനത്തെ കേന്ദ്രമന്ത്രിയാക്കിയതിലൂടെ കേരളത്തിലെ ക്രിസ്ത്യന്‍ സമുദായത്തെ അടുപ്പിക്കാനാണ് ബിജെപി ശ്രമിച്ചത്. എന്നാല്‍ ആ നീക്കം വിജയിക്കാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

നേരത്തെയും വെള്ളാപ്പള്ളി ഇതേ അഭിപ്രായം പറഞ്ഞപ്പോള്‍ വെള്ളാപ്പള്ളി പാര്‍ട്ടി വക്താവല്ലെന്നാണ് മകനും പാര്‍ട്ടി അധ്യക്ഷനുമായ തുഷാര്‍ വെള്ളാപ്പള്ളി തുറന്നടിച്ചത്. കേന്ദ്രമന്ത്രിസഭ പുനഃസംഘടനയില്‍ കേരളത്തില്‍ നിന്നും ഒരു മന്ത്രിയുണ്ടാകുമെന്ന സൂചന ലഭിച്ചപ്പോള്‍ ബിഡിജെഎസിന് ഏറെ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി കണ്ണന്താനം മന്ത്രിയാകുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍