UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്ത്യ-പാക് മത്സരം കാണുവാന്‍ പിടികിട്ടാപ്പുള്ളി വിജയ മല്ല്യയും/ ചിത്രങ്ങള്‍

ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച വിജയ് മല്ല്യ, സുനില്‍ ഗവാസ്‌ക്കറുമായി സംസാരിക്കുന്നതിന്റെ ചിത്രങ്ങളും എത്തിയിട്ടുണ്ട്

കോടികളുടെ സാമ്പത്തിക വെട്ടിപ്പ് നടത്തി ലണ്ടനിലേക്ക് മുങ്ങിയ മദ്യ വ്യവസായി വിജയ് മല്ല്യ ഇന്ത്യ-പാക് മാച്ച് കാണാന്‍ എത്തിയത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ ചൂട് പിടിച്ചിരിക്കുന്നത്. ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച വിജയ് മല്ല്യ, സുനില്‍ ഗവാസ്‌ക്കറുമായി സംസാരിക്കുന്നതിന്റെ ചിത്രങ്ങളും എത്തിയിട്ടുണ്ട്. ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ഇന്ത്യ-പാക് മത്സരം ബര്‍മിങ്ങാമിലെ എഡ്ജ്ബാസ്റ്റണ്‍ സ്‌റ്റേഡിയത്തിലെ ഗ്യാലറിയിലിരുന്ന് കളി കാണുന്നതിന്റെയും ഗവാസ്‌ക്കറുമായി ഫോണില്‍ എന്തോ കാണിക്കുന്നതിന്റെയും മല്ല്യയുടെ ചിത്രങ്ങളാണ് പ്രചരിക്കുന്നത്.

തൊണ്ണൂറുകളില്‍ ദുബായിയില്‍ ഇന്ത്യ-പാക് മത്സരം കാണാനെത്തിയ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം കളി കാണനെത്തിയപ്പോഴുള്ള ചിത്രങ്ങളും മല്ല്യയുടെ കഴിഞ്ഞ ദിവസത്തെ ചിത്രങ്ങളും വച്ച് സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചര്‍ച്ചകളാണ് നടക്കുന്നത്. ചിത്രങ്ങള്‍ കാണാം:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍