UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിജയരാഘവനും നിര്‍മ്മാതാവ് രഞ്ജിത്തും ദിലീപിനെ കാണാന്‍ ജയിലില്‍ എത്തി

സിനിമ മേഖലയിലുള്ളവര്‍ ദിലീപിന് പിന്തുണ പ്രഖ്യാപിക്കണമെന്ന് നടനും എംഎല്‍എയുമായ ഗണേഷ് കുമാര്‍ കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു

നടിയെ ആക്രമിച്ച കേസില്‍ ആലുവ സബ്ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെ കാണാന്‍ നടന്‍ വിജയരാഘവനും നിര്‍മ്മാതാവ് രഞ്ജിത്തും ജയിലില്‍ എത്തി. സിനിമ മേഖലയിലുള്ളവര്‍ ദിലീപിന് പിന്തുണ പ്രഖ്യാപിക്കണമെന്ന് നടനും എംഎല്‍എയുമായ ഗണേഷ് കുമാര്‍ കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു.

ഇന്നലെ അങ്കമാലി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ പ്രത്യേക അനുമതിയോടെ ദിലീപ് വസതിയിലെത്തി പിതാവിന് ബലിയിട്ടിരുന്നു. ഗണേഷ് കുമാര്‍ കഴിഞ്ഞ ദിവസം ദിലീപിനെ ജയിലിലെത്തി സന്ദര്‍ശനം നടത്തി. നടന്മാരായ ജയറാം, ഹരിശ്രീ അശോകന്‍, സുരേഷ് കൃഷ്ണ, കലാഭവന്‍ ഷാജോണ്‍, സുധീര്‍, സംവിധായകരായ രഞ്ജിത്ത്, നാദിര്‍ഷ, നിര്‍മ്മാതാക്കളായ ആന്റണി പെരുമ്പാവൂര്‍, അരുണ്‍ ഘോഷ്, ബിജോയ് ചന്ദ്രന്‍, തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം, ഏലൂര്‍ ജോര്‍ജ്ജ് എന്നിവരും ദിലീപിനെ കാണാന്‍ ജയിലില്‍ എത്തി. ദിലീപിന്റെ നല്ല കാലത്ത് അദ്ദേഹത്തിന്റെ ഔദാര്യം പറ്റിക്കഴിഞ്ഞവര്‍ ദിലീപിനെ തള്ളിപ്പറയാതെ കൂടെ നില്‍ക്കണമെന്നാണ് ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടത്.

കോടതി വിധി വരുന്നത് വരെ ദിലീപ് കുറ്റവാളി അല്ലാത്തതിനാല്‍ താന്‍ അദ്ദേഹത്തെ തള്ളിപ്പറയില്ലെന്നും ഗണേഷ് പറഞ്ഞിരുന്നു. നേരത്തെ ഭാര്യ കാവ്യ മാധവനും മകള്‍ മീനാക്ഷിയും ആലുവ സബ്ജയിലിലെത്തി ദിലീപിനെ കണ്ടിരുന്നു. ജൂലൈ പത്തിന് അറസ്റ്റിലായ ശേഷം ആദ്യമായാണ് ഭാര്യയും മകളും ദിലീപിനെ കാണാന്‍ എത്തിയത്. അങ്കമാലി കോടതിയിലും ഹൈക്കോടതിയിലും ദിലീപ് മൂന്ന് തവണ ജാമ്യത്തിന് അപേക്ഷിച്ചെങ്കിലും നിഷേധിക്കപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍