UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘വിദഗ്ധ പഠനവും നിഗമനങ്ങളും വരുന്നത് വരെ ആലപ്പാട്ടെ കരിമണല്‍ ഖനനം നിര്‍ത്തിവയ്ക്കട്ടെ’: വി എസ്

വിഎസിനെ വിവാദത്തിലേക്ക് വലിച്ചിഴക്കരുതെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു

ആലപ്പാട്ടെ കരിമണല്‍ ഖനനം നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഭരണപരിഷ്‌കരണ കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍. മേഖലയിലെ  ഖനനം തുടരുന്നത് തുടര്‍പഠനത്തിന് ശേഷം മതിയെന്നും വിദഗ്ധ പഠനവും നിഗമനങ്ങളും വരുന്നത് വരെ ഖനനം അവസാനിപ്പിക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു.

ആലപ്പാടിന് സംഭവിച്ചത് മനസിലാക്കാന്‍ ഉപഗ്രഹ ചിത്രങ്ങളും നിയമസഭാ കമ്മിറ്റിയുടെ പഠനവും ധാരാളമാണ്. ലാഭചിന്തയിലൂടെ അല്ല പരിസ്ഥിതി പ്രശ്‌നത്തെ കാണേണ്ടത്. കടലും കായലും ഒന്നായി അപ്പര്‍കുട്ടനാട് ഇല്ലാതാകുന്ന സ്ഥിതിയുണ്ട്. ജനിച്ച മണ്ണില്‍ മരിക്കണമെന്ന ആഗ്രഹത്തിന് കരിമണലിനെക്കാള്‍ വിലയുണ്ടെന്നും വിഎസ് പത്രക്കുറിപ്പില്‍ അറിയിച്ചു.

അതേസമയം വിഎസിനെ വിവാദത്തിലേക്ക് വലിച്ചിഴക്കരുതെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു. ഇന്ന് വൈകിട്ടാണ് വ്യവസായ മന്ത്രി സമരക്കാരുമായി വിളിച്ചുചേര്‍ത്ത ചര്‍ച്ച. ഖനന ആഘാതം പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കാനും ഇടയ്ക്കാല റിപ്പോര്‍ട്ട് വരും വരെ സീവാഷിംഗ് നിര്‍ത്തിവെയ്ക്കാനും ഇന്നലെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ശാസ്ത്രീയമായി ഖനനം തുടര്‍ന്നേ തീരുവെന്നും ഖനനം നിര്‍ത്തിവെച്ച് ചര്‍ച്ച എന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍