UPDATES

മൂന്നാറില്‍ പാര്‍ട്ടി നിലപാട് ലംഘിച്ചു; സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി വിഎസ്

പരിസ്ഥിതി വിഷയത്തില്‍ പാര്‍ട്ടി നിലപാടുകള്‍ ലംഘിച്ചാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് വിഎസ്

ഡല്‍ഹിയില്‍ നടക്കുന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് വിഎസ് അച്യുതാനന്ദന്‍ രംഗത്ത്. പരിസ്ഥിതി വിഷയത്തില്‍ പാര്‍ട്ടി നിലപാടുകള്‍ ലംഘിച്ചാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

മൂന്നാറില്‍ കയ്യേറ്റക്കാര്‍ക്ക് അനുകൂലമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഇതും പാര്‍ട്ടി വിരുദ്ധമായ പ്രവര്‍ത്തനമാണ്. ജിഎസ്ടിയിലും പാര്‍ട്ടി വിരുദ്ധ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് വിഎസ് കുറ്റപ്പെടുത്തി. നേരത്തെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരിയെ ഇനിയും രാജ്യസഭയിലേക്ക് അയക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളിലൂടെ പറഞ്ഞതിനെതിരെയും വിഎസ് രംഗത്തെത്തിയിരുന്നു.

പാര്‍ട്ടിയ്ക്കകത്ത് പറഞ്ഞ കാര്യങ്ങള്‍ പുറത്തു പറയുന്നത് ശരിയല്ല എന്നാണ് വിഎസ് പറഞ്ഞത്. തന്റെ അഭിപ്രായങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ പറഞ്ഞിട്ടുണ്ട്. യെച്ചൂരിയെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കണമെന്നായിരുന്നു വിഎസിന്റെ അഭിപ്രായം. ഇതുസംബന്ധിച്ച് അദ്ദേഹം കേന്ദ്രകമ്മിറ്റിക്ക് കത്തും നല്‍കി. എന്നാല്‍ യെച്ചൂരി കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിക്കേണ്ടതില്ലെന്നാണ് കേന്ദ്രകമ്മിറ്റി തീരുമാനിച്ചത്. അതിന് തൊട്ടുമുമ്പായി പിണറായിയുടെ അഭിമുഖം ഇന്ത്യന്‍ എക്‌സ്പ്രസ് പ്രസിദ്ധീകരിക്കുകയും ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍