UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പൊതുസ്ഥലത്ത് മാലിന്യ നിക്ഷേപം; തലസ്ഥാനത്തെ താജ്, ഹൈസിന്ത് തുടങ്ങിയ 15-ഓളം ഹോട്ടലുകള്‍ക്ക് പിടിവീണു

പൊതുയിടങ്ങളിലും പിറവന്‍കുന്ന് ജലാശങ്ങള്‍ക്ക് സമീപവും ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ ഉള്‍പ്പടെയുള്ളവ നിക്ഷേപിച്ചുവെന്നാണ് നഗരസഭ കണ്ടെത്തിയത്

പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതിനെ തലസ്ഥാനത്തെ പ്രമുഖ ഹോട്ടലുകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ തിരുവനന്തപുരം നഗരസഭ നടപടിയെടുത്തു. 15-ഓളം ഹോട്ടലുകളും സ്ഥാപനങ്ങള്‍ക്കുമെതിരെയാണ് നടപടിയെടുത്തത്. പൊതുയിടങ്ങളിലും പിറവന്‍കുന്ന് ജലാശങ്ങള്‍ക്ക് സമീപവും ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ ഉള്‍പ്പടെയുള്ളവ നിക്ഷേപിച്ചുവെന്നാണ് നഗരസഭ കണ്ടെത്തിയത്.

പ്രാദേശിക ഭരണകൂടത്തിന്റെ അന്വേഷണത്തില്‍ ഒരു സ്വകാര്യ കോണ്‍ട്രാക്ടര്‍ നഗരത്തിലെ 15-ഓളം പ്രമുഖ ഹോട്ടലുകളും ആശുപത്രികളുമുള്‍പ്പടെയുള്ള സ്ഥാപനങ്ങളില്‍ നിന്ന് ശേഖരിച്ച മാലിന്യങ്ങളാണ് തുറസ്സായ ഇടങ്ങളില്‍ നിക്ഷേപിച്ചത്. തുടര്‍ന്ന് നഗരസഭ ഈ കോണ്‍ട്രാക്ടര്‍മാര്‍ക്കെതിരെയും സ്ഥാപനങ്ങള്‍ക്കെതിരെയും നടപടിയെടുത്തു. സ്ഥാപനങ്ങളില്‍ പിഴയും ഈടാക്കിയിട്ടുണ്ട്.

എസ്.പി ഫോര്‍ട്ട് ഹോസ്പിറ്റല്‍, വിവാന്റാ ബൈ താജ്, തക്കാരം ഹോട്ടല്‍, ട്രിവാന്‍ഡ്രം ഹോട്ടല്‍, ഹൊറൈസണ്‍ ഹോട്ടല്‍, കീസ് ഹോട്ടല്‍, സാബു ബേക്കറി, ഹൈസിന്ത് ഹോട്ടല്‍, ആര്യ നിവാസ് ഹോട്ടല്‍, സാജ് ലൂസിയ, ഏദന്‍സ് ഹോട്ടല്‍, അഞ്ജലി ബോക്കറി, വിഘ്‌നേശ്വര ഹോട്ടല്‍, പാപ്പ റെസ്റ്റ്‌റോന്റ്, വെങ്കിടേഷശ്വരാ ഹോട്ടല്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്കെതിരെയാണ് നടപടിയെടുത്തത്.

മാലിന്യത്തിന്റെ പ്രത്യഘാതങ്ങള്‍ കണക്കിലെടുത്താണ് പിഴയിട്ടിരിക്കുന്നത്. 1000 രൂപ മുതല്‍ 25,000 രൂപ വരെയാണ് പിഴ ഇട്ടിരിക്കുന്നത്. പിറവന്‍കുന്ന് പരിസരത്ത് മാലിന്യം നിക്ഷേപിക്കുന്നതായി നഗരസഭക്ക് തുടര്‍ച്ചയായി പരാതികള്‍ ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഞാറാഴ്ച രാവിലെ മാലിന്യം നിക്ഷേപിച്ചതിനെ തുടര്‍ന്ന് ഇവര്‍ക്കെതിരെ നടപടിയെടുക്കുകയായിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍