UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വയനാട്ടുകാരുടെ പേടിസ്വപ്നം വടക്കനാട് കൊമ്പനെ പിടികൂടാനുള്ള ശ്രമം നിര്‍ത്തിവച്ചു

വനം വകുപ്പിന്റെ കുങ്കിയാനകളായ നീലകണ്ഠനും, സൂര്യനും, പ്രമുഖയുടെയും സഹായത്തോടെ മുത്തങ്ങയിലെ പ്രത്യേകം തയ്യാറാക്കിയ ആനപന്തിയിലേക്ക് കൊമ്പനെ കൊണ്ടു വരാനായിരുന്നു നിശ്ചയിച്ചിരുന്നത്.

വയനാട് വന്യജീവിസങ്കേതത്തിലെ വടക്കനാട് കൊമ്പന്‍ എന്നറിയപ്പെടുന്ന കാട്ടാനയെ പിടികൂടാനുള്ള ശ്രമം വനംവകുപ്പ് താല്‍കാലികമായി നിര്‍ത്തിവച്ചു. ആനയുടെ ആരോഗ്യസ്ഥിതി മോശമാണെന്ന് വിലയിരുത്തിയതിനെ തുടര്‍ന്നാണ് തീരുമാനം. മയക്കുവെടി വെച്ച് ആനപന്തിയിലാക്കാനായിരുന്നു വനംവകുപ്പിന്റെ ശ്രമം ഇതോടെ താല്‍ക്കാലികമായി നിര്‍ത്തിവച്ചു.

രണ്ട് വര്‍ഷമായി ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ ആളുകളുടെ പേടിസ്വപ്‌നമാണ് വടക്കനാട് കൊമ്പന്‍. രണ്ട് പേരെ കൊലപ്പെടുത്തുകയും ഓരോ വര്‍ഷവും അഞ്ഞൂര്‍ ഏക്കറിലധികം കൃഷി നശിപ്പിക്കുകയും ചെയ്യുന്ന കൊമ്പനെ നാട്ടുകാരുടെ സമ്മര്‍ദ്ദം മൂലമാണ് വനംവകുപ്പ് പിടികൂടാന്‍ ശ്രമങ്ങള്‍ ആരംഭിച്ചത്.

ആനയുടെ നീക്കമറിയാല്‍ ഒരുവര്‍ഷം മുമ്പ് മയക്കുവെടി വെച്ച് റേഡിയോ കോളര്‍ ഘടിപ്പിച്ചെങ്കിലും ഇതുകൊണ്ട് പ്രയോജനമുണ്ടായില്ല. ഇതോടെയാണ് മയക്കുവെടി വെച്ച് പിടികൂടാന്‍ തീരുമാനിച്ചത്.

മയക്കുവെടിവച്ച് വീഴ്ത്തിയ ശേഷം വനം വകുപ്പിന്റെ കുങ്കിയാനകളായ നീലകണ്ഠനും, സൂര്യനും, പ്രമുഖയുടെയും സഹായത്തോടെ മുത്തങ്ങയിലെ പ്രത്യേകം തയ്യാറാക്കിയ ആനപന്തിയിലേക്ക് കൊമ്പനെ കൊണ്ടു വരാനായിരുന്നു നിശ്ചയിച്ചിരുന്നത്.

ഇതിനായി മുത്തങ്ങ ആനപ്പന്തിയില്‍ നേരത്തെ പിടികൂടിയ കലൂര്‍ കൊമ്പനടുത്തായി വടക്കനാട് കൊമ്പന് കൂടൊരുക്കിയിരുന്നു. വടക്കനാട് കൊമ്പനെ കാട്ടില്‍ തുറന്നു വിടണോ അതോ കുങ്കിയാനയാക്കണോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ പിന്നീട് തീരുമാനമെടുക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍