UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യെച്ചൂരിക്കെതിരായ ആക്രമണം: ഡല്‍ഹി പോലീസ് ചുമത്തിയത് നിസാര കുറ്റങ്ങള്‍

ഹിന്ദുസേന പ്രവര്‍ത്തകര്‍ കയ്യേറ്റം നടത്തിയിട്ടില്ലെന്നും മുദ്രാവാക്യം വിളിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നത്

സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരിക്കെതിരെ ഹിന്ദുസേന പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തില്‍ ഡല്‍ഹി പോലീസ് ചുമത്തിയത് നിസാര കുറ്റങ്ങള്‍. ഹിന്ദുസേന പ്രവര്‍ത്തകര്‍ കയ്യേറ്റം നടത്തിയിട്ടില്ലെന്നും മുദ്രാവാക്യം വിളിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നത്.

ഇവര്‍ ഹിന്ദുസേനയുടെ പ്രവര്‍ത്തകരല്ലെന്നും അനുഭാവികളാണെന്നുമാണ് ചാര്‍ജ്ജ് ഷീറ്റില്‍ പറയുന്നത്. നിസാര കുറ്റങ്ങള്‍ മാത്രം ചുമത്തിയിട്ടുള്ളതിനാല്‍ ഇവര്‍ക്ക് ഇന്നുതന്നെ ജാമ്യം ലഭിച്ചേക്കും. അതേസമയം പോലീസ് നടപടിയില്‍ അത്ഭുതപ്പെടാനില്ലെന്ന് യെച്ചൂരി ഇതേക്കുറിച്ച് പ്രതികരിച്ചു. കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ഡല്‍ഹി പോലീസ് സഹായിക്കുന്നതില്‍ നിന്നു തന്നെ അക്രമികളും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള ബന്ധം വ്യക്തമായല്ലോ? ജനങ്ങളുടെ സുരക്ഷ അവനവന്‍ തന്നെ ഉറപ്പാക്കേണ്ട അവസ്ഥയാണ് രാജ്യത്തുള്ളത്.

ഇന്നലെ വൈകിട്ടാണ് ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് വച്ച് യെച്ചൂരിക്ക് നേരെ ഹിന്ദുസേന പ്രവര്‍ത്തകരുടെ ആക്രമണം ഉണ്ടായത്. ഇതിനെതിരെയുയര്‍ന്ന പ്രതിഷേധം കേരളത്തില്‍ ഇപ്പോഴും തുടരുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍