UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തടവുപുള്ളികള്‍ കുറയുന്നു, തെലങ്കാനയില്‍ ജയിലുകള്‍ അടച്ചുപൂട്ടുന്നു

പൂട്ടിയ ജയിലുകള്‍ യാചകര്‍, അഗതികള്‍ തുടങ്ങിയവരെ താമസിപ്പിക്കാനായി മാറ്റിയെടുക്കാനാണ് പദ്ധതിയെന്നാണ് ജയില്‍ വകുപ്പ് അധികൃതര്‍ പറയുന്നത്.

തടവുപുള്ളികള്‍ കുറയുന്നതിനാല്‍ തെലങ്കാനയില്‍ ജയിലുകള്‍ അടച്ചുപൂട്ടുന്നു. തടവുകാരുടെ എണ്ണത്തില്‍ കുറവ് വന്നത്തോടെ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ 17 ജയിലുകളാണ് അടച്ച് പൂട്ടിയത്. 7000 തടവ് പുള്ളികലില്‍ നിന്ന് ഇപ്പോള്‍ 5000 തടവുകാരായിട്ടാണ് കുറഞ്ഞത്. 49 ജയിലുകള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 32 ജയിലുകളാണുള്ളതെന്ന് തെലങ്കാന ജയില്‍ ഡിപ്പാര്‍ട്ട്‌മെന്റിനെ ഉദ്ധരിച്ച് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്തത്.

തെലങ്കാന ജയില്‍ വകുപ്പ് കുറ്റകൃത്യങ്ങള്‍ കുറയ്ക്കുന്നതിനായുള്ള പദ്ധതികളും ആസൂത്രണം ചെയ്യുന്നുണ്ട്. ഇതിന്റെ ശ്രമഫലമായാണ് കുറ്റവാളികളുടെ എണ്ണത്തില്‍ വലിയ കുറവ് വന്നത്. ഇപ്പോള്‍ പൂട്ടിയ ജയിലുകള്‍ യാചകര്‍, അഗതികള്‍ തുടങ്ങിയവരെ താമസിപ്പിക്കാനായി മാറ്റിയെടുക്കാനാണ് പദ്ധതിയെന്നാണ് ജയില്‍ വകുപ്പ് അധികൃതര്‍ പറയുന്നത്.

ശിക്ഷിക്കപ്പെട്ട തടവുപുള്ളികളെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാന്‍ നിരവധി പദ്ധതികള്‍ നടപ്പാക്കി മാതൃക ആയിട്ടുള്ള ഒരു ഡിപ്പാര്‍ട്ട്‌മെന്റ് കൂടിയാണ് തെലങ്കാന പോലീസ് വകുപ്പിന്റെത്.

ഹൈദരാബാദില്‍ ജയില്‍ മോചിതരായവരെയും തടവില്‍ കഴിയുന്നവരെയും ഉപയോഗിച്ച് പെട്രോള്‍ പമ്പുകള്‍ നടത്തുന്ന പദ്ധതിയും വിജയകരമായി പരീക്ഷിച്ചിട്ടുണ്ട്. ഇപ്പോള്‍ 18 പമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. അത് 100 ആക്കി ഉയര്‍ത്താനുള്ള ലക്ഷ്യത്തിലാണ് ജയില്‍ വകുപ്പ്.

Read: ആനകളിലെ ‘ഇരട്ട ചങ്കന്‍’ ചെരിഞ്ഞു; സംസ്കരിക്കാന്‍ പണമില്ലാതെ നെട്ടോട്ടമോടി ഓട്ടോ ഡ്രൈവറായ ഉടമ

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍