UPDATES

ട്രെന്‍ഡിങ്ങ്

ശബരിമലയില്‍ ദര്‍ശനം നടത്തിയ അഡ്വ. ബിന്ദുവിന്റെ വീട് പോലീസ് ബന്തവസില്‍; പ്രദേശം ശാന്തം/ വീഡിയോ

ഇന്ന് പുലര്‍ച്ചെ 3.45 ഓടെയാണ് പൊലീസ് സംരക്ഷണത്തില്‍ ബിന്ദുവും കനകദുര്‍ഗ്ഗയും സന്നിധാനത്തെത്തിയത്.

ശ്രീഷ്മ

ശ്രീഷ്മ

ശബരിമല യുവതീപ്രവേശന വിഷയത്തില്‍ ചരിത്രം സൃഷ്ടിച്ചുകൊണ്ട് അഡ്വ. ബിന്ദുവും കനകദുര്‍ഗ്ഗയും മല ചവിട്ടിയ വാര്‍ത്തകള്‍ ചര്‍ച്ചയാകുമ്പോഴും ഇരുവരുടെയും വീടുകളും പ്രദേശങ്ങളും ശാന്തമാണ്. നേരത്തേ ഇരുവരും ശബരിമലയിലെത്തിയിരുന്നപ്പോള്‍ വീടുകള്‍ക്കു മുന്നില്‍ അയ്യപ്പ കര്‍മസമിതിയുടെ നാമജപ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. ഈ സാഹചര്യം കണക്കിലെടുത്ത് പൊലീസ് ഇത്തവണ വീടുകള്‍ക്ക് കൂടുതല്‍ സുരക്ഷയൊരുക്കിയിട്ടുണ്ടെങ്കിലും രണ്ടിടത്തും സ്ഥിതിഗതികള്‍ ശാന്തമാണ്.

കോഴിക്കോട് കൊയിലാണ്ടിക്കടുത്ത് പൊയില്‍ക്കാവിലാണ് അഡ്വ.ബിന്ദുവിന്റെ വീട്. ബിന്ദുവും കനകദുര്‍ഗ്ഗയും ശബരിമലയിലെത്തിയ വാര്‍ത്തകള്‍ പുറത്തെത്തിയതിനെത്തുടര്‍ന്ന് കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ നിന്നും പൊലീസ് സംഘം സ്ഥലത്തെത്തി സുരക്ഷയൊരുക്കിയിട്ടുണ്ട്. അഡ്വ.ബിന്ദു ശബരിമലയിലെത്തിയതിനോട് സമ്മിശ്ര പ്രതികരണമാണ് നാട്ടുകാര്‍ക്കുള്ളത്. സ്ത്രീകളുടെ ആത്മാഭിമാനത്തെ ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയമാണ് അഡ്വ. ബിന്ദുവിന്റേതെന്ന് ചിലര്‍ പറയുമ്പോള്‍, ആചാരലംഘനം നടത്തിയതിനുള്ള ഈര്‍ഷ്യ ചിലരെങ്കിലും പങ്കുവയ്ക്കുന്നുണ്ട്.

Read: ചരിത്രമെഴുതി കേരളം; വനിതാ മതിലിന് പിന്നാലെ ശബരിമലയില്‍ ദര്‍ശനം നടത്തി യുവതികള്‍

കഴിഞ്ഞ ദിവസം ശബരിമലയിലെത്തി മടങ്ങേണ്ടിവന്ന ബിന്ദുവിന്റെ വീടിനു മുന്നില്‍ നാമജപ പ്രതിഷേധവുമായെത്തിയവരില്‍ ഭൂരിപക്ഷവും പ്രദേശവാസികളല്ലെന്നാണ് വാര്‍ഡ് മെമ്പര്‍മാരടക്കമുള്ളവര്‍ നല്‍കുന്ന വിശദീകരണം. അതേസമയം, ശബരിമലയില്‍ നിന്നും ബിന്ദു മടങ്ങിയതിന് ശേഷമുള്ള കാലയളവില്‍ ബിന്ദുവിനെ വ്യക്തിഹത്യ നടത്തിയും താറടിച്ചുകാണിച്ചുമുള്ള പ്രചരണങ്ങളും പ്രദേശത്ത് സജീവമായി നടന്നിട്ടുണ്ട്. വീടിനു പൊലീസ് കാവലുള്ള സാഹചര്യം പരിഗണിച്ച് അയ്യപ്പ കര്‍മ സമിതിയുടെ നേതൃത്വത്തില്‍ പന്ത്രണ്ടരയോടെ കൊയിലാണ്ടിയില്‍ പ്രതിഷേധ പ്രകടനം നടത്തുമെന്ന് ബി.ജെ.പി മണ്ഡലം പ്രസിഡന്റ് അറിയിച്ചു.

ശബരിമലയിൽ ദർശനം നടത്തിയ അഡ്വ . ബിന്ദുവിന്റെ വീടിനു മുന്നിൽ പോലീസ് കാവൽ

പെരിന്തല്‍മണ്ണയ്ക്കടുത്ത് അങ്ങാടിപ്പുറം സ്വദേശിയായ കനകദുര്‍ഗ്ഗയുടെ വീടിനും പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വീട് പൂട്ടിയിട്ടിരിക്കുകയാണെന്നും മുന്‍കരുതല്‍ എന്ന നിലയ്ക്ക് സുരക്ഷ ഉറപ്പുവരുത്തുകയാണെന്നും പൊലീസുദ്യോഗസ്ഥര്‍ പറയുന്നു. കനകദുര്‍ഗ്ഗ ശബരിമല സന്ദര്‍ശിച്ചതിനോട് പ്രതിഷേധം രേഖപ്പെടുത്താത്തവരാണ് പ്രദേശവാസികളെല്ലാം. അനുകൂലിച്ചോ പ്രതികൂലിച്ചോ അഭിപ്രായം പറയാനില്ലെന്നും, വ്യക്തിപരമായ തീരുമാനത്തെ പ്രശ്നവല്‍ക്കരിക്കേണ്ടതില്ലെന്നുമാണ് മിക്കപേരുടെയും പ്രതികരണം.

ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തുന്ന വീഡിയോ

ഇന്ന് പുലര്‍ച്ചെ 3.45 ഓടെയാണ് പൊലീസ് സംരക്ഷണത്തില്‍ ബിന്ദുവും കനകദുര്‍ഗ്ഗയും സന്നിധാനത്തെത്തിയത്. ദിവസങ്ങള്‍ക്കു മുന്‍പ് ശബരിമല സന്ദര്‍ശിക്കാനെത്തി മടങ്ങേണ്ടിവന്ന ഇരുവരും ഉദ്യമം പൂര്‍ത്തിയാക്കാതെ വീടുകളിലേക്ക് മടങ്ങില്ലെന്ന് അറിയിച്ചിരുന്നു. തുടര്‍ന്നാണ് ഇന്നലെ രാത്രിയോടെ പമ്പയിലെത്തി പൊലീസ് സംരക്ഷണം ആവശ്യപ്പെടുകയും മലചവിട്ടുകയും ചെയ്തത്.

ശബരിമല; ഇനി എങ്ങോട്ട്? വീഡിയോ

ശ്രീഷ്മ

ശ്രീഷ്മ

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍