UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വംശീയ വിദ്വേഷം: പോളണ്ടില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി ആക്രമിക്കപ്പെട്ടു

ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥി ഐസിയുവിലാണ്

പോളണ്ടില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി ആക്രമിക്കപ്പെട്ടു. പോസന്‍ സിറ്റിയില്‍ നടന്ന ആക്രമണത്തില്‍ വിദ്യാര്‍ഥി ഗുരുതര പരുക്കുകളോട് ആശുപത്രിയിലാണെന്നാണ് വിവരം. വംശീയ വിദ്വേഷമാണ് ആക്രമണത്തിന് കാരണെമന്ന് കരുതുന്നത്. വിദ്യാര്‍ഥിയുടെ സുഹൃത്തായ അമിത് അഗ്നിഹോത്രിയെന്നയാളുടെ ട്വീറ്റ് ശ്രദ്ധിച്ച വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പോളണ്ടിലെ ഇന്ത്യന്‍ അംബാസിഡര്‍ അജയ് ബിസാരിയയുമായി ബന്ധപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് ഇവര്‍ ട്വീറ്റും ചെയ്തിരുന്നു.

തുടര്‍ന്ന് അജയ് നടത്തിയ അന്വേഷണത്തില്‍ വിദ്യാര്‍ഥിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും രക്ഷപ്പെട്ടെന്നും സുഷമാ സ്വരാജിനെ അറിയിച്ചു. പിന്നീട് അഗ്നിഹോത്രി, വിദ്യാര്‍ഥി ഐസിയുവിലാണെന്നും പരുക്കുകള്‍ ഉണ്ടെന്നും അപകടനില തരണം ചെയ്തുവെന്നും വെളിപ്പെടുത്തിയിട്ടുണ്ട്.

അഗ്നിഹോത്രിയുമായി ബന്ധപ്പെട്ട ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്- അഗ്നിഹോത്രി പറയുന്നത്- യുഎസിലെ വംശീയവിരോധത്തെ തുടര്‍ന്നുണ്ടായ ആക്രമണമാണിത്. അലറി വിളിച്ചെത്തിയ അക്രമി അവനെ മര്‍ദ്ദിക്കുകയായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ്‌ അവന്‍ ഐസിയുവിലാണ്.

പോളീഷ് പത്രം ‘ഗസ്റ്റാ വൈബോര്‍സ’ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ‘ബുധനാഴ്ച അജ്ഞാതനായ ഒരാള്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ഥിയെ ആക്രമിക്കുകയും. അക്രമി വിദ്യാര്‍ഥിയുടെ തല അടിച്ച് പൊട്ടിക്കുകയും ചെയ്തു’ എന്നാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍