UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എം ആര്‍ വാക്‌സിനേഷന്‍: വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടപടിയാവിശ്യപ്പെട്ട് ശാസ്ത്ര സാഹിത്യ പരിഷത്ത്

അശാസ്ത്രീയമായ വാക്‌സിന്‍ വിരുദ്ധ പ്രചാരണങ്ങള്‍, ജനങ്ങള്‍ക്കിടയില്‍ ആശയകുഴപ്പം സൃഷ്ടിക്കുന്നുണ്ടെന്ന് പരിഷത്ത്

മീസില്‍സ്-റൂബെല്ല പ്രതിരോധ കുത്തിവെപ്പ് ക്യാമ്പെയിന് വ്യാജ പ്രചാരണങ്ങള്‍ നടത്തി ആശയകുഴപ്പെ സൃഷ്ടിക്കുന്നവര്‍ക്കെതിരെ നിയമ നടപടിയാവിശ്യപ്പെട്ട് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്. ജനങ്ങളുടെ പരിപൂര്‍ണമായ സഹകരണവും പങ്കാളിത്തവുമുണ്ടെങ്കിലെ വാക്‌സിന്‍ ക്യാമ്പെയില്‍ വിജയിക്കുകയുള്ളൂവെന്നും എന്നാല്‍ നിക്ഷിപ്ത താല്‍പര്യക്കാരായ ചില വ്യക്തികളും സംഘടനകളും അശാസ്ത്രീയമായ വാക്‌സിന്‍ വിരുദ്ധ പ്രചാരണങ്ങള്‍ നടത്തുന്നതിനാല്‍ ജനങ്ങള്‍ക്കിടയില്‍ ആശയകുഴപ്പം സൃഷ്ടിക്കുന്നുണ്ടെന്ന് പരിഷത്ത് പ്രതിനിധികള്‍ പറയുന്നു.

അതിനാല്‍ വ്യാജപ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും പൊതു സമൂഹത്തില്‍ ഇതിനെതിരെയും വാക്‌സിന്‍ എടുക്കേണ്ടതിനെ കുറിച്ചും വ്യാപകമായ ബോധവല്‍ക്കരണ പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ നേതൃത്വം നല്‍കണമെന്നും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ആവിശ്യപ്പെട്ടു.

ഒക്ടോബര്‍ 3 മുതലായിരുന്നു ഇന്ത്യയിലൊട്ടാകെ മീസില്‍സ് റൂബെല്ല പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചത്. 9 മാസം മുതല്‍ 15 വയസ്സുവരെയുള്ള എല്ലാ കുട്ടികള്‍കള്‍ക്കും ഒരുമിച്ച് കുത്തിവെപ്പ് നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതുവഴി രോഗപ്രസരണം പൂര്‍ണമായും തടയുകയെന്നതാഎണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍