UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നവനിർമാൺ സേനയുടെ ഭീഷണി; പാക്ക് ഗായകരായ ഫത്താ അലിഖാൻ, ആത്തിഫ് അസ്ലം എന്നിവരുടെ പാട്ടുകൾ ടി സീരീസ് പിൻവലിച്ചു

ഭീകരാക്രമണത്തിന് പിറകെയാണ് പാക്ക് ഗായകരുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി മഹാരാഷ്ട്ര നവ നിർമാൺ സേനയുടെ ചലച്ചിത്ര വിഭാഗമായ ചിത്ര പാഠ് സേന രംഗത്തെത്തിയത്.

പുൽവാമ ആക്രമണ പശ്ചാത്തലത്തിൽ പാക്കിസ്ഥാനിലെ കലാകാരൻമാർ ഉൾപ്പെടെ ഉള്ളവരുമായി ബന്ധം അവസാനിപ്പിക്കണമെന്ന നവനിർമാൺ സേനയുടെ ഭീഷണിക്ക് പിറകെ പ്രമുഖ പാക്ക് ഗായകരായ ഫത്താ അലിഖാൻ, ആത്തിഫ് അസ്ലം തുടങ്ങിയവരുടെ ഗാനങ്ങള്‍ ഉൾപ്പെടെ നീക്കി ടി സീരീസ്. കമ്പനിയുമായി ദീർഘകാലമായി സഹകരിച്ച് പ്രവർത്തിച്ച് വന്നിരുന്ന ഇരുവരുടെയും പുതിയ ഗാനങ്ങൾ ഉൾപ്പെടെ ടി സീരിസ് അവരുടെ യു ടൂബ് ചാനലിൽ നിന്നും നീക്കിയതായാണ് റിപ്പോർട്ട്.

ഭീകരാക്രമണത്തിന് പിറകെയാണ് പാക്ക് ഗായകരുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി മഹാരാഷ്ട്ര നവ നിർമാൺ സേനയുടെ ചലച്ചിത്ര വിഭാഗമായ ചിത്ര പാഠ് സേന രംഗത്തെത്തിയത്. തങ്ങളുടെ നിർദേശം ടി സീരീസ് ഏറ്റെടുത്തതായി ചിത്രപാഠ് സേന നേതാവ് അമേ ഖോപ്കറും സ്ഥിരീകരിക്കുന്നുണ്ട്. കമ്പനികൾ തങ്ങളുടെ നിർദേശം പാലിച്ചില്ലെങ്കിൽ തങ്ങളുടേതായ രീതിയിലുള്ള പ്രതികരണം നേരിടേണ്ടിവരുമെന്നും ചിത്രപാഠ് സേന നേതാവ് പറയുന്നു. ആത്തിഫ് അസ്ലമിന്റെ ദിൽദിയാ ഖല്ലാ ഹെ, റാഹേത്ത് ഫത്താ അലിഖാന്റെ മേരേ രഷ്കേ ഖമർ എന്നീ ഗാനങ്ങളാണ് ടി സീരീസ് നീക്കിയതെന്ന് ചിത്രപാഠ് സേന അവകാശപ്പെടുന്നു.

ഉറിയിൽ ഭീകരാക്രമണം നടന്ന സമയത്തും പാക്കിസ്ഥാനി കലാകാരൻമാർ ഇന്ത്യവിടണമെന്ന ആവശ്യവുമായി എംഎൻഎസ് രംഗത്തെത്തിയിരുന്നു. ഭീഷണിയെ തുടർന്ന് സാങ്കേതിക പ്രവർത്തകരുൾപ്പെടെ നിരവധി പേർ മടങ്ങിയതോടെ ബോളുവുഡിൽ കനത്ത പ്രതിസന്ധിയും ഉടലെത്തിരുന്നു. അതേസമയം, ടി സീരിസ് ഗാനങ്ങൾ നീക്കം ചെയ്തപ്പോൾ മറ്റ് പ്രമുഖ കമ്പനികളായ സോണി മ്യൂസിക്, വീനസ്, ടിപ്സ് മ്യൂസിക്ക് എന്നിവ എംഎൻഎസ് ഭീഷണിയോട് പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍