UPDATES

യാത്ര

ക്രൂഗര്‍ ദേശീയ പാര്‍ക്കില്‍ നിന്ന് 14 സിംഹങ്ങള്‍ ചാടിപ്പോയി; ജാഗ്രതാ നിര്‍ദ്ദേശവുമായി ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍

ശക്തമായ വേലികള്‍കൊണ്ട് സംരക്ഷിക്കപ്പെടുന്ന പാര്‍ക്കില്‍നിന്നും സിംഹങ്ങള്‍ എങ്ങനെയാണ് ചാടിപ്പോയതെന്ന് ഇനിയും വ്യക്തമല്ല.

ദക്ഷിണാഫ്രിക്കയിലെ ക്രൂഗര്‍ ദേശീയ പാര്‍ക്കില്‍ നിന്ന് 14 സിംഹങ്ങള്‍ ചാടിപ്പോയി. പാര്‍ക്കിന്റെ സമീപ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പുറത്തുചാടിയ പതിനാല് സിംഹങ്ങളും സിംബാബ്വെ, മൊസാംബിക്ക് അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശമായ ഫാലാബോര്‍വാക്ക് സമീപത്തുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

സിംഹങ്ങളെ തിരിച്ചുപിടിക്കുന്നതുവരെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാകുന്നതുവരെ ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി പടരാതിരിക്കാനാണ് ശ്രമിക്കുന്നതെന്ന് ലിംപോംപോ പ്രവിശ്യാ ഗവണ്‍മെന്റിന്റെ വക്താവ് സൈദ് കല്ല പറഞ്ഞു.

ശക്തമായ വേലികള്‍കൊണ്ട് സംരക്ഷിക്കപ്പെടുന്ന പാര്‍ക്കില്‍നിന്നും സിംഹങ്ങള്‍ എങ്ങനെയാണ് ചാടിപ്പോയതെന്ന് ഇനിയും വ്യക്തമല്ല. സിംഹങ്ങളെയെല്ലാം തിരിച്ചു കൊണ്ടുവരുമെന്ന് അധികൃതര്‍ പറയുന്നു. എന്നാല്‍ ഇനിയും സംഭവം ആവര്‍ത്തിക്കാതിരിക്കാനുള്ള പദ്ധതികളൊന്നും ഇതുവരെ തയ്യാറാക്കിയിട്ടില്ല എന്ന വിമര്‍ശമാണ് പ്രധാനമായും ഉയരുന്നത്.

ലിംപോംപോയില്‍ നിന്നുള്ള രണ്ട് റേഡിയോ സ്റ്റേഷനുകളാണ് സിംഹങ്ങള്‍ ചാടിയ വിവരം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. സിംഹങ്ങളുടെ നീക്കം നിരീക്ഷിക്കാന്‍ വനപാലകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഏതാണ്ട് 2 മില്യന്‍ ഹെക്ടറില്‍ പരന്നുകിടക്കുന്ന ക്രെഗര്‍ പാര്‍ക്കില്‍ഏതാണ്ട് 500 ലധികം പക്ഷികളും 147 സസ്തനികളുമുണ്ട്. 2000 ലധികം സിംഹങ്ങള്‍ ഈ പാര്‍ക്കിലുണ്ടെന്നാണ് കരുതപെടുന്നത്.

Read More : കലകൊണ്ട് ഗ്രാമത്തെകാക്കാന്‍ ഹുവാങ് എന്ന 96 കാരന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍