UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പിഞ്ചു കുഞ്ഞിനെ നിലത്തെറിഞ്ഞു കൊന്നശേഷം അമ്മയെ കൂട്ട ബലാത്സംഗം ചെയ്തു

ഓട്ടോറിക്ഷയില്‍ നിന്നായിരുന്നു കുഞ്ഞിനെ വലിച്ചെറിഞ്ഞത്‌

ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞിനെ വലിച്ചെറിഞ്ഞ ശേഷം അമ്മയെ കൂട്ട ബലാത്സംഗം ചെയ്തു. ഗുരുതരമായി പരിക്കുകളേറ്റ കുട്ടി മരിച്ചു. ഹരിയാനയിലെ ഡല്‍ഹി-ഗുഡ്ഗാവ് എക്‌സ്പ്രസ് ഹൈവേക്ക് സമീപമുള്ള ഒരു റോഡിലായിരുന്നു സംഭവം. ഭര്‍ത്താവുമായുണ്ടായ വഴക്കിനെ തുടര്‍ന്ന് സ്വന്തം വീട്ടിലേക്ക് പോയ അമ്മയ്ക്കും കുഞ്ഞിനുമാണ് ഈ ദാരുണ സംഭവമുണ്ടായത്. വീട്ടിലേക്ക് മടങ്ങാനായി യുവതി കുഞ്ഞിനെയും കൊണ്ട് ഓട്ടോയില്‍ കയറിയപ്പോള്‍ അതിലുണ്ടായിരുന്ന മൂന്ന് പേര്‍ ഇവരെ ശല്യം ചെയ്തു.

യുവതി ഇതിനെ എതിര്‍ക്കുകയും ബഹളം കേട്ട് കുഞ്ഞ് കരഞ്ഞു തുടങ്ങിയപ്പോഴാണ് അക്രമികള്‍ കുഞ്ഞിനെ ഓട്ടോയില്‍ നിന്ന് വലിച്ചെറിഞ്ഞ് അമ്മയെ ബലാത്സംഗം ചെയ്തത്. ഐഎംടി മനോസാര്‍ സ്വദേശിയായ യുവതി, തന്റെ കുഞ്ഞിനെ ഓട്ടോറിക്ഷയില്‍ നിന്ന് മൂന്ന് പേര്‍ വലിച്ചെറിഞ്ഞു കൊന്നുവെന്ന് പോലീസില്‍ പരാതി നല്‍കിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

ബലാത്സംഗത്തിനും കൊലപാതകത്തിനും പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍