UPDATES

വിദേശം

ഏഴ് വയസ്സുകാരി അമല്‍ ഹുസൈന്റെ മരണം : യമനിലെ യുദ്ധഭീകരതയുടെ മുഖം

യമനില്‍ 18 ലക്ഷം കുട്ടികള്‍ മതിയായ ആഹാരം കിട്ടാതെ നരകയാതന അനുഭവിക്കുകയാണെന്നും യുനിസെഫ് പറയുന്നു. പട്ടിണിയും രോഗവും കാരണം യമനില്‍ ഓരോ പത്തുമിനിറ്റിലും ഒരു കുഞ്ഞ് മരിക്കുന്നുണ്ടെന്നാണ് യുഎനിന്റെ കണക്ക്.

ലോക മനസാക്ഷിയെ ഞെട്ടിച്ച ഏഴ് വയസ്സുകാരി അമല്‍ ഹുസൈന്റെ മരണം യമനിലെ യുദ്ധഭീകരതയുടെ മുഖമാണെന്ന് ലോക മാധ്യമങ്ങൾ റിപ്പോട്ട് ചെയ്യുന്നു. അഭയാര്‍ഥി ക്യാമ്പില്‍ പട്ടിണിമൂലം എല്ലുന്തിയ അമലിന്റെ ശരീരത്തിന്റെ ചിത്രം ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ചിരുന്നു. കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ വൈകിയെത്തിയ സഹായ അഭ്യര്‍ഥനകള്‍ കൊണ്ട് ഫലം കണ്ടില്ല. ഒടുവില്‍ കഴിഞ്ഞ ദിവസം അമല്‍ ഹുസൈന്‍ മരിച്ചുവെന്ന വാര്‍ത്തയാണ് ലോകം അറിഞ്ഞത്.

വടക്കന്‍ യമനിലെ അഭയാര്‍ഥി ക്യാമ്പില്‍ നിന്നും ന്യൂയോര്‍ക്ക് ടൈംസ് പകര്‍ത്തിയ ഏഴ് വയസ്സുകാരിയുടെ ചിത്രം യമനിലെ യുദ്ധ യാതനകളുടെ നേര്‍സാക്ഷ്യമായിരുന്നു. ചിത്രം കണ്ട് ഹൃദയം വേദനിച്ച നിരവധി പേര്‍ സഹായ വാഗ്ദാനങ്ങളുമായി രംഗത്തുവന്നു. അപ്പോഴേക്കും അമലിന്റെ ഉമ്മ ആ യാഥാര്‍ഥ്യം പുറത്തറിയിച്ചിരുന്നു. പട്ടിണിമൂലം ആ കൊച്ചുകണ്ണുകള്‍ എന്നെന്നേക്കുമായി അടച്ചു എന്ന്. ആരോഗ്യ സ്ഥിതി മോശമായതോടെ ആശുപത്രിയിലെത്തിച്ചെങ്കിലും സ്ഥിതി മെച്ചപ്പെടുത്തുന്നതില്‍ ആശുപത്രിയും പരാജയപ്പെടുകയായിരുന്നു.

മകള്‍ പട്ടിണി മൂലം മരിച്ചതോടെ മറ്റ് മക്കളെയോര്‍ത്ത് തന്റെ ഹൃദയം നുറുങ്ങുകയാണെന്നാണ് അമലിന്റെ അമ്മ മാധ്യമങ്ങളിലൂടെ പ്രതികരിച്ചിത്‌. നേരത്തെ യെമന്‍- സൗദി അതിര്‍ത്തിയിലെ സാദ പ്രവിശ്യയിലായിരുന്നു നേരത്തെ അമാലിന്റെ കുടുംബം താമസിച്ചിരുന്നത്. എന്നാല്‍ സാദ പ്രവിശ്യയില്‍ സൗദി സഖ്യത്തിന്റെ വ്യോമാക്രമണം ശക്തമായതോടെയാണ് അമാലിന്റെ കുടുംബം ഇവിടെ നിന്ന് പലായനം ചെയ്യുന്നത്. യമനില്‍ 18 ലക്ഷം കുട്ടികള്‍ മതിയായ ആഹാരം കിട്ടാതെ നരകയാതന അനുഭവിക്കുകയാണെന്നും യുനിസെഫ് പറയുന്നു. പട്ടിണിയും രോഗവും കാരണം യമനില്‍ ഓരോ പത്തുമിനിറ്റിലും ഒരു കുഞ്ഞ് മരിക്കുന്നുണ്ടെന്നാണ് യുഎനിന്റെ കണക്ക്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍