UPDATES

പോലീസ് സ്റ്റേഷന്‍ പെയിന്‍റടി വിവാദം കൊഴുക്കുന്നു; അപ്പോള്‍ ആരാണ് ഉത്തരവിട്ടത്?

പോലീസ് ആസ്ഥാനത്തെ അതീവ രഹസ്യ വിഭാഗമായ ടി ബ്രാഞ്ചില്‍ നിന്നു സെന്‍കുമാര്‍ മാറ്റിയ കുമാരി ബീന ഇപ്പൊഴും കസേരയില്‍ തുടരുന്നു

സംസ്ഥാനത്തെ എല്ലാ പോലീസ് ഓഫീസുകളിലും ഒരേ നിറത്തിലുള്ള പെയിന്‍റടിക്കണം എന്ന ഉത്തരവ് ആരാണ് ഇറക്കിയത്? ആ തീരുമാനം തന്റേതല്ല എന്നാണ് ഇന്നലെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ഡിജിപി ടിപി സെന്‍കുമാര്‍ അറിയിച്ചത്. 2015ല്‍ പ്രധാനമന്ത്രി വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് പോലീസ് സ്റ്റേഷനുകളുടെ അടിസ്ഥാന സൌകര്യം വര്‍ദ്ധിപ്പിക്കണം എന്ന തീരുമാനം എടുത്തത്. ഓരോ സ്റ്റേഷനും മൂന്നു കൂടി രൂപ വീതം ആവശ്യപ്പെട്ടു എങ്കിലും അത് നടപ്പിലായില്ല. പിന്നീട് ആ ഫയല്‍ താന്‍ കണ്ടിട്ടില്ലെന്നും സെന്‍കുമാര്‍ അറിയിച്ചു.

എന്നാല്‍ ഒരേ നിറത്തിലുള്ള പെയിന്‍റ് അടിക്കാന്‍ സെന്‍കുമാര്‍ പോലീസ് മേധാവി ആയിരുന്നപ്പോഴാണ് തീരുമാനം എടുത്തതെന്ന് ലോകനാഥ് ബെഹര്‍ കഴിഞ്ഞ ദിവസം വിശദീകരണം നല്‍കിയിരുന്നു. ബെഹ്റ ഇട്ട പല ഉത്തരവുകളും സെന്‍കുമാര്‍ റദ്ദാക്കി എന്ന വാര്‍ത്ത പുറത്തുവന്നതിന് ശേഷമാണ് പെയിന്‍റടി ഉത്തരവ് പുറത്തറിഞ്ഞത്. എല്ലാ പോലീസ് സ്‌റ്റേഷനിലും ഒരു പ്രത്യേക കമ്പനിയുടെ ബ്രൗണ്‍ പെയിന്റടിക്കണമെന്ന വിവാദ ഉത്തരവാണ് സെന്‍കുമാര്‍ റദ്ദാക്കിയിരിക്കുന്നത്. ഇതേക്കുറിച്ച് സെന്‍കുമാര്‍ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.

അതേ സമയം പോലീസ് ആസ്ഥാനത്തെ അതീവ രഹസ്യ വിഭാഗമായ ടി ബ്രാഞ്ചില്‍ നിന്നു സെന്‍കുമാര്‍ മാറ്റിയ കുമാരി ബീന ഇപ്പൊഴും കസേരയില്‍ തുടരുന്ന കാര്യവും ഡിജിപി മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. ബീനയെ മാറ്റാനുള്ള കാരണങ്ങള്‍ ഡിജിപി മുഖ്യമന്ത്രിക്ക് വിശദീകരിച്ചു കൊടുത്തു. കൊടുവള്ളി എം എല്‍ എ കാരാട്ട് റസാഖ് നല്കിയ പാരാതി മുക്കിയതാണ് ബീനയ്ക്കെതിരെയുള്ള പ്രധാന ആരോപണം. പോലീസ് ആസ്ഥാനത്തെ ചിലര്‍ ഇത് ബോധപൂര്‍വ്വം വിവാദമാക്കുകയാണ് എന്നും സെന്‍കുമാര്‍ ആരോപിച്ചു.

ചട്ടവിരുദ്ധമായാണ് സ്ഥലം മാറ്റം ഉണ്ടായിരിക്കുന്നത് എന്നാരോപിച്ച് കുമാരി ബിന ചീഫ് സെക്രട്ടറിക്കും ആഭ്യന്ത്ര സെക്രട്ടറിക്കും നല്‍കിയ പരാതിയില്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല.

നിയമ സഭാ കോംപ്ലക്സില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെച്ചായിരുന്നു ടിപി സെന്‍കുമാര്‍ മുഖ്യമന്ത്രിയെ കണ്ടത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍