UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മാധ്യമപ്രവര്‍ത്തകയ്ക്ക് ട്വിറ്ററില്‍ ഹിന്ദുത്വവാദികളുടെ ബലാത്സംഗ ഭീഷണി; പരാതി നല്‍കി

ദി ഹിന്ദുവിന്റെ സീനിയര്‍ അസി. എഡിറ്റര്‍ വിജേതാ സിംഗിനെതിരെയാണ് ഭീഷണി

ഗോരഖ്പൂരില്‍ ഓക്‌സിജന്‍ ലഭ്യമല്ലാത്തതിനെ തുടര്‍ന്ന് 70-ലേറെ കുട്ടികള്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഡോ. കഫീല്‍ ഖാന് അനുകൂലമായി ട്വീറ്റ് ചെയ്തതിന്റെ പേരില്‍ മാധ്യമ പ്രവര്‍ത്തകയ്ക്ക് ബലാത്സംഗ ഭീഷണി. ദി ഹിന്ദുവിന്റെ സീനിയര്‍ അസി. എഡിറ്റര്‍ വിജേതാ സിംഗിനു നേര്‍ക്കാണ് ഭീഷണി. ഇതോടെ വിജേതാ സിംഗ് ഇവര്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തു. സംഘപരിവാര്‍ വൃത്തങ്ങളില്‍ പരിചിതമായ ട്വിറ്റര്‍ ഹാന്‍ഡിലാണ് വിജേതയ്‌ക്കെതിരെ ഭീഷണിയും അസഭ്യവര്‍ഷവും നടത്തിയിരിക്കുന്നത്. എഫ്.ഐ.ആറിന്റെ പകര്‍പ്പ് വിജേത തന്നെ പിന്നീട് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.

പ്രശാന്ത് സ്വാമി എന്ന ട്വിറ്റര്‍ ഹാന്‍ഡിലാണ് വിജേതയ്‌ക്കെതിരെ ഭീഷണി മുഴക്കിയത്. ഡോ. കഫീല്‍ ഖാന്‍ യു.പിയിലെ മുന്‍ ഡി.ജി.പി ജാവേദ് അഹമ്മദ് ഡോ. ഖാന്റെ ബന്ധുവാണെന്നാരോപിച്ച് സുപ്രീം കോടതി അഭിഭാഷകന്‍ കൂടിയ പ്രശാന്ത് പി. ഉംറാവു എന്നയാള്‍ ഇട്ട ട്വീറ്റിന് താന്‍ ഇക്കാര്യം പരിശോധിച്ചുവെന്നും ഡോ. ഖാനും ജാവേദ് അഹമ്മദും തമ്മില്‍ ബന്ധമൊന്നുമില്ലെന്ന് വ്യക്തമായതായും ഇത്തരത്തില്‍ സാമുദായിക സൗഹാര്‍ദം തകര്‍ക്കാന്‍ നോക്കുന്നവര്‍ക്കെതിരെ യു.പി പോലീസ് കേസെടുക്കണമെന്നും വിജേതാ ട്വീറ്റ് ചെയ്തിരുന്നു. ഇതിനുള്ള മറുപടിയായാണ് പ്രശാന്ത് സ്വാമി എന്നയാള്‍ ബലാത്സംഗ ഭീഷണി മുഴക്കിയത്. @ippatel എന്ന വേരിഫൈഡ് ട്വിറ്റര്‍ ഹാന്‍ഡിലും ഇത് റീട്വീറ്റ് ചെയ്തിട്ടുണ്ട്. ഇതോടെ വിജേത പോലീസിനെ സമീപിക്കുകയായിരുന്നു.

ഡോ. ഖാനെതിരെ ആരോപണമുന്നയിക്കുകയും വിജേതയെ അപമാനിക്കുകയും ചെയ്ത പ്രശാന്ത് പി. ഉംറാവു എന്ന അഭിഭാഷകന്‍ കഴിഞ്ഞയാഴ്ച ചണ്ഡീഗഡില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്റെ മകനും സുഹൃത്തും ചേര്‍ന്ന് ആക്രമിക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ അപകീര്‍ത്തിപ്പെടുത്തികൊണ്ട് ട്വീറ്റുകളിട്ട ആളു കൂടിയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍