UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആമയെ കറിവെച്ച് ചിത്രം വാട്സാപ്പിലൂടെ പ്രചരിപ്പിച്ചു; രണ്ടു പേര്‍ അറസ്റ്റില്‍

ആമയെ ഉള്ളം കയ്യില്‍ വെച്ചു നില്‍ക്കുന്നതിന്റെയും കറിയാക്കിയതിന്റെയും ചിത്രങ്ങളാണ് ഇവര്‍ വാട്ട്സാപ്പിലൂടെ പ്രചരിപ്പിച്ചത്

പുഴയില്‍ നിന്നു പിടികൂടിയ ആമയെ കറിയാക്കിയതിന്‍റെ ചിത്രങ്ങള്‍ വാട്ട്സാപ്പില്‍ ഇട്ടതിന് രണ്ട് യുവാക്കളെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. കാസര്‍ഗോഡ് ജില്ലയിലെ ബേടകത്തെ ദാമോദരന്‍ (27) അനന്തന്‍ (36) എന്നിവരാണ് അറസ്റ്റിലായത്.

ആമയെ ഉള്ളം കയ്യില്‍ വെച്ചു നില്‍ക്കുന്നതിന്റെയും കറിയാക്കിയതിന്റെയും ചിത്രങ്ങളാണ് ഇവര്‍ വാട്ട്സാപ്പിലൂടെ പ്രചരിപ്പിച്ചത്. സംഭവം ശ്രദ്ധയില്‍ പെട്ട വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് അറസ്റ്റ്. ഇവരുടെ വീട്ടില്‍ നിന്നു ഇറച്ചിയുടെ അവശിഷ്ടങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്.

പ്രതികളെ കാസര്‍ഗോഡ് കോടതി റിമാന്‍ഡ് ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍