UPDATES

കെജ്രിവാള്‍ ഏകാധിപതിയാണ്; പഞ്ചാബിന് മുന്നറിയിപ്പുമായി മാര്‍ക്കണ്ഡേയ കട്ജു

അഴിമുഖം പ്രതിനിധി

ആം ആദ്മി പാര്‍ട്ടിക്കെതിരെയും അരവിന്ദ് കെജ്‌രിവാളിനെതിരെയും രൂക്ഷവിമര്‍ശനവുമായി ജസ്റ്റീസ് മാര്‍ക്കണ്ഡേയ കട്ജു. പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പായി ഫെയ്‌സ്ബുക്കില്‍ കുറിച്ച വരികള്‍ കെജ്‌രിവാളിനെതിരെയും നവജ്യോത് സിങ് സിദ്ദുവിനെ അനുകൂലിച്ചുള്ളതുമാണ്. 

കെജ്രിവാള്‍ ഏകാധിപതിയെപ്പോലെയാണ് പെരുമാറുന്നത്, എന്ത് പ്രധാന തീരുമാനം എടുക്കണമെങ്കിലും കെജ്രിവാളിന്റെ അനുവാദം വേണം. തുടക്കത്തില്‍ ആപ്പില്‍ വിശ്വാസമുണ്ടായിരുന്നുവെങ്കില്‍ ഇപ്പോള്‍ അത് നഷ്ടമായെന്നും പഞ്ചാബ് തെരഞ്ഞെടുപ്പില്‍ സിദ്ദുവിന്റെ പാര്‍ട്ടിയായ ആവാസ് ഇ പഞ്ചാബിനെ പിന്തുണയ്ക്കണമെന്നും ഫെയ്‌സ്ബുക്കിലൂടെ കട്ജു ആഹ്വാനം ചെയ്യുന്നു.

‘ആപ്പിന് നിങ്ങള്‍ വോട്ട് നല്‍കിയാല്‍ കെജ്രിവാളിന്റെ അടിമകളായിരിക്കേണ്ടി വരും. കളങ്കിതരായവര്‍ക്ക് ടിക്കറ്റ് നല്‍കുന്നതിനെതിരെ പ്രതികരിച്ചതിനാണ് പ്രശാന്ത് ഭൂഷണേയും യോഗേന്ദ്ര യാദവിനേയും കെജ്രിവാള്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. ഡല്‍ഹിയില്‍ തുടക്ക കാലത്ത് ആപ്പ് നല്ല കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. അത് ഞാന്‍ അംഗീകരിച്ചതുമാണ്. എന്നാല്‍ ഇതെല്ലാം ഇന്ത്യയിലെങ്ങും അധികാരം പിടിച്ചെടുക്കാനുള്ള നാടകം മാത്രമാണെന്ന് മനസ്സിലായി. മറ്റു അഴിമതി പാര്‍ട്ടികളുടെ അതേ നിരയിലാണ് ഇപ്പോള്‍ ആദം ആദ്മി പാര്‍ട്ടിയും. അണ്ണാ ഹസാരെ തന്നെ കെജ്രിവാളിനെ തള്ളിപ്പറഞ്ഞിട്ടുണ്ട്. ആം ആദ്മി മന്ത്രിസഭയിലെ പകുതി മന്ത്രിമാരും വിവിധ കേസുകളില്‍ കുടുങ്ങിയിരിക്കുന്നു. ഞാന്‍ വീണ്ടും പറയുകയാണ് സിദ്ദുവിനെ കുറിച്ച് വലിയ മതിപ്പുണ്ട്. സിദ്ദുവിന്റെ പാര്‍ട്ടിയെ പിന്തുണച്ച് അവര്‍ക്ക് വോട്ട് ചെയ്യൂ.’ ഇങ്ങനെ പോകുന്നു കട്ജുവിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍