UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാജസ്ഥാനില്‍ ഹനുമാന്‍ ജയന്തി ഘോഷയാത്രയ്ക്കിടെ കലാപം

ജെയ്പൂരില്‍ നിന്നും 250 കിലോമീറ്റര്‍ അകലെയുള്ള പാലി ജില്ലയിലാണ് സംഭവം

രാജസ്ഥാനിലെ ജെയ്തരനില്‍ ഹനുമാന്‍ ജയന്തി ഘോഷയാത്രയ്ക്കിടെ ഉണ്ടായ സംഘര്‍ഷത്തില്‍ എട്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും നിരവധി കടകള്‍ക്ക് തീവെക്കുകയും ചെയ്തു. ജെയ്പൂരില്‍ നിന്നും 250 കിലോമീറ്റര്‍ അകലെയുള്ള പാലി ജില്ലയിലാണ് സംഭവം. ഘോഷയാത്രയ്ക്ക് നേരെ കല്ലെറിഞ്ഞു എന്നാരോപിച്ചാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. ജെയ്തരനിലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ താമസിക്കുന്ന പ്രദേശത്താണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതെന്ന് എന്‍ ഡി ടി വി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒരു വിഭാഗത്തില്‍ പെട്ട ആളുകള്‍ അധിക്ഷേപകരമായ മുദ്രാവാക്യം മുഴക്കിയെന്നും അതിനെ തുടര്‍ന്ന് മറുവിഭാഗം കല്ലെറിഞ്ഞു എന്നുമാണ് അഡീഷണല്‍ ഡി ജി പി എന്‍ ആര്‍ കെ റെഡ്ഡി മാധ്യമങ്ങളോട് വിശദീകരിച്ചത്. അക്രമാസക്തമായ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍വാതക ഷെല്ലുകള്‍ പ്രയോഗിച്ചു.

നഗരത്തിലേക്ക് പ്രവേശിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഇന്‍റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചതായും പോലീസ് പറഞ്ഞു. ഇരുപതില്‍ അധികം കടകള്‍ക്ക് തീവെച്ച ആക്രമികള്‍ ഒരു ബസും മോട്ടോര്‍ബൈക്കും കത്തിച്ചു. 1500ല്‍ അധികം ആളുകള്‍ ആക്രമ പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നും എന്‍ ആര്‍ കെ റെഡ്ഡി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍