UPDATES

ഇന്ത്യാ ഗേറ്റില്‍ കണ്ണന്താനത്തിന്റെ നാടകം; ശുചീകരിക്കാനുള്ള മാലിന്യം സംഘാടകര്‍ എത്തിച്ചു

സ്വച്ചതാ ഹെ സേവാ ക്യാംപയിയിന്റെ ഭാഗമായി ശുചീകരണ പരിപാടിയില്‍ ഏര്‍പ്പെടാനായിരുന്നു മന്ത്രി എത്തിയത്

ഞായറാഴ്ച കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഡല്‍ഹിയിലെ ഇന്ത്യാ ഗേറ്റില്‍ എത്തി. കേന്ദ്ര സര്‍ക്കാറിന്റെ സ്വച്ചതാ ഹെ സേവാ ക്യാംപയിയിന്റെ ഭാഗമായി ശുചീകരണ പരിപാടിയില്‍ ഏര്‍പ്പെടാനായിരുന്നു മന്ത്രിയുടെ വരവ്. എന്നാല്‍ ഇന്ത്യാഗേറ്റിന് പരിസരത്ത് മന്ത്രിക്ക് ശുചീകരിക്കാന്‍ മാത്രം യാതൊരു മാലിന്യവും ഉണ്ടായിരുന്നില്ല. പിന്നെ ഒട്ടും അമാന്തിച്ചില്ല. സംഘാടകര്‍ എവിടെ നിന്നൊക്കെയോ മന്ത്രിക്ക് ശുചീകരിക്കാനുള്ള മാലിന്യ സംഘടിപ്പിക്കാനുള്ള ഓട്ടമായി. അങ്ങനെ സംഘാടകര്‍ സംഘടിപ്പിച്ച ഒഴിഞ്ഞ ഐസ്ക്രീം കപ്പ്, പാന്‍ മസാല പാക്കറ്റുകള്‍, വെള്ള കുപ്പികള്‍ എന്നിവ പെറുക്കിക്കൊണ്ട് മന്ത്രി ക്യാംപയിന്‍ ആരംഭിച്ചു.

എന്നാല്‍ ഇന്ത്യാ ഗേറ്റ് പരിസരം ശുചീകരിക്കുന്നയാള്‍ തങ്ങളുടെ മന്ത്രിയാണെന്ന് പല വഴിയാത്രക്കാര്‍ക്കും മനസിലായില്ല. കണ്ണന്താനം പലരുടേയും കൈ പിടിച്ച് കുലുക്കുകയും പുറത്തു തട്ടുകയും പരിസരം ശുചിയായി സൂക്ഷിക്കേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ച് ബോധവത്ക്കരിക്കുന്നതും കാണാമായിരുന്നു.

തെരുവില്‍ ഭക്ഷണം വില്‍ക്കുന്നവരോട് കുശലം ചോദിക്കാനും അവര്‍ ഒരു ദിവസം എത്ര സാമ്പാദിക്കുന്നുണ്ട് എന്നു ചോദിക്കാനും മറന്നില്ല. ഭക്ഷണം കഴിക്കാന്‍ എത്തുന്നവരോട് അവശിഷ്ടങ്ങള്‍ റോഡില്‍ ഉപേക്ഷിക്കാതിരിക്കാന്‍ പറയണം എന്നും കച്ചവടക്കാരെ കണ്ണന്താനം കച്ചവടക്കാരെ ഉപദേശിക്കുകയും ചെയ്തു.

എന്നാല്‍ ഇന്ധന വിലയെ കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം ഒരു വാക്ക് പോലും ഉരിയാടിയില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍