UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബന്ധു നിയമനത്തില്‍ പാര്‍ട്ടിയുടെ അച്ചടക്ക നടപടി: ജയരാജനും ശ്രീമതിക്കും താക്കീത്

പിഴവ് പറ്റിയെന്ന് രണ്ട് പേരും കേന്ദ്രകമ്മിറ്റിയില്‍ സമ്മതിച്ചു

ബന്ധു നിയമനത്തില്‍ സിപിഎം നേതാക്കളായ ഇപി ജയരാജനും, പികെ ശ്രീമതിക്കുമെതിരെ പാര്‍ട്ടി കേന്ദ്ര കമ്മറ്റി അച്ചടക്ക നടപടി എടുത്തു. കടുത്ത നടപടി വേണ്ട എന്ന തീരുമാനിച്ച പാര്‍ട്ടി ജയരാജനും ശ്രീമതിക്കും താക്കീത് നല്‍കി. ഇരുവര്‍ക്കുമെതിരെ നടപടിയെടുക്കണമെന്നായിരുന്നു പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുടെ നിലപാട്. ജയരാജന്റെ അഭാവത്തിലായിരുന്നു പാര്‍ട്ടി അച്ചടക്ക നടപടി എടുത്തത്.

ജയരാജന്റെ അഭാവത്തില്‍ തീരുമാനം വേണ്ടെന്നും മന്ത്രിസ്ഥാനം രാജിവച്ച സാഹചര്യത്തില്‍ നടപടി വേണ്ടെന്നുമുള്ള ചില സംസ്ഥാന നേതാക്കള്‍ കേന്ദ്രകമ്മിറ്റിയില്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും യച്ചൂരി അത് തള്ളുകയായിരുന്നു. പിഴവ് പറ്റിയെന്ന് രണ്ട് പേരും കേന്ദ്രകമ്മിറ്റിയില്‍ സമ്മതിച്ചു. കേന്ദ്രകമ്മിറ്റി അംഗമായിരുന്നിട്ടും അനാരോഗ്യമാണെന്ന് വിശദീകരിച്ച് ജയരാജന്‍ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ശ്രീമതി യോഗത്തില്‍ പങ്കെടുത്തിരുന്നു.

ശ്രീമതിയുടെ മകന്‍ സുധീറിനെ പൊതുമേഖലാ സ്ഥാപനത്തിന്റെ തലപ്പത്തു നിയമിച്ചതും ജയരാജന്റെ സഹോദരന്റെ മരുമകള്‍ ദീപ്തി നിഷാദിന്റെ നിയമനവുമായിരുന്നു വിവാദമായത്. വിവാദത്തെ തുടര്‍ന്ന് കെഎസ്‌ഐഇയുടെ എംഡിയായിട്ടുള്ള സുധീറിന്റെ നിയമനം റദ്ദാക്കി. ദീപ്തിയെ കേരളാ ക്ലേയ്‌സ് ആന്‍ഡ് സെറാമിക്‌സ് ജനറല്‍ മാനേജര്‍ സ്ഥാനത്തായിരുന്നു നിയമിച്ചത്. ഇവര്‍ ഇവിടെനിന്നു രാജിവച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍