UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എസ്‌പി മഞ്ജുവിന്റെ വീടിനു നേരെ ആക്രമണസാധ്യത; സോഷ്യല്‍ മീഡിയയില്‍ തെറിവിളികളും ഭീഷണികളും

കഴിഞ്ഞ ദിവസം ശബരിമലയിലെത്തിയ രഹന ഫാത്തിമയുടെ വീട് ആക്രമിക്കപ്പെട്ടിരുന്നു.

ശബരിമല ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ ദളിത് മഹിളാ ഫെഡറേഷൻ നേതാവിന്റെ വീടിനു നേരെ സംഘപരിവാർ ആക്രമണ സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. ഇവരുടെ വീട് ഉപരോധിക്കാൻ പോകുകയാണെന്ന് സംഘപരിവാർ പ്രൊഫൈലുകളിൽ നിന്ന് ഭീഷണി ഉയർന്നിട്ടുണ്ട്. ശബരിമല ദർശനത്തിന് പമ്പയിലെത്തിയ മഞ്ജുവിനെ ഇന്ന് മല കയറ്റില്ലെന്ന് പോലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവർക്ക് പൊലീസിന്റെ സുരക്ഷയുണ്ട്. ഇവരുടെ വീടിനും പൊലീസ് സുരക്ഷ നൽകിയിട്ടുണ്ടെന്നാണ് അറിയുന്നത്.

മഞ്ജുവിന്റെ വീട് ഉപരോധിക്കുമെന്ന് പോസ്റ്റിട്ടിരിക്കുന്നതില്‍ ഒരാള്‍ അനീഷ് രാജ് പിള്ള എന്ന പ്രൊഫൈലാണ്. ഇയാൾ പ്രസിദ്ധീകരണയോഗ്യമല്ലാത്ത വാക്കുകളുപയോഗിച്ചാണ് മഞ്ജുവിനെ തന്റെ കമന്റുകളിൽ വിശേഷിപ്പിക്കുന്നത്. ഒരു കമന്റിൽ ‘സ്വാമി ശരണം’ എന്ന് പറയുന്ന ഇയാൾ തൊട്ടടുത്ത കമന്റിൽ മഞ്ജുവിനെ കനത്ത തെറികളും വിളിക്കുന്നു. ഭാരതമാതാവിന്റെയും മോദിയുടെയും ചിത്രങ്ങളും മറ്റും അടങ്ങുന്നതാണ് ഈ പ്രൊഫൈൽ. ഇയാൾ ദുബൈയിലാണ് ജോലി ചെയ്യുന്നതെന്ന് ഫേസ്ബുക്ക് പ്രൊഫൈലിൽ വിവരം നൽകിയിട്ടുണ്ടെങ്കിലും നാട്ടിലുണ്ടെന്നാണ് കമന്റുകളിൽ നിന്നും മനസ്സിലാക്കാനാകുന്നത്. തന്റെ വീടിനടുത്താണ് മഞ്ജുവിന്റെ വീടെന്ന് പറയുന്ന ഇയാൾ സ്ഥലം അറിയാത്തവർക്ക് അത് വ്യക്തമാക്കിക്കൊടുക്കുന്നുമുണ്ട്.

കഴിഞ്ഞ ദിവസം ശബരിമലയിലെത്തിയ രഹന ഫാത്തിമയുടെ വീട് ആക്രമിക്കപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ മഞ്ജുവിന്റെ വീടിന് പൊലീസ് സുരക്ഷയൊരുക്കിയിട്ടുണ്ട്. മഞ്ജുവിന്റെ വീട് നിൽക്കുന്ന കൃഷ്ണക്കാവിലേക്ക് പോകേണ്ട അവിടെ പൊലീസുണ്ടെന്ന് അനീഷ് രാജ് പിള്ളയോട് ചിലർ കമന്റിലൂടെ ജാഗ്രതപ്പെടുത്തുന്നുണ്ട്. അവയ്ക്ക് ‘ഇല്ല പോകില്ല’ എന്നാണ് ലൗ സ്മൈലികളുമായി ഇയാൾ മറുപടി നൽകിയിരിക്കുന്നത്.

ഒരഞ്ചാറ് കൊല്ലം കഴിയുമ്പോള്‍ ഇവിടെ ബാറും അഞ്ചാറ് ഹോട്ടലുകളും കൂടി കാണാം; ഒരു ‘ഭക്തൻ’ പറയുന്നത് കേള്‍ക്കുക

ഇന്ന് അയ്യപ്പ ദര്‍ശനം നടത്തിയ ആ 52-കാരിയുടെ കണ്ണില്‍ കണ്ടത്..

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍